അടിമാലി: രാജാക്കാട് പൊലീസ് സ്റ്റേഷനിലെ നാല് സിവിൽ പൊലീസ് ഓഫിസർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുപോയി മടങ്ങിവന്ന 11 അംഗ സംഘത്തിലെ നാലുപേർക്കാണ് ബുധനാഴ്ച നടത്തിയ ആൻറിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചെതന്നാണ് വിശദീകരണം. എന്നാൽ, കോവിഡ് ലക്ഷണമുള്ളയാൾക്ക് നിർബന്ധിത ഡ്യൂട്ടി നൽകിയതുവഴി രോഗം പരന്നതാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥർക്കും ആൻറിജൻ പരിശോധന നടത്തുമെന്നും സ്റ്റേഷൻെറ പ്രവർത്തനത്തെ ബാധിക്കാത്തതരത്തിൽ മറ്റ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി നൽകുമെന്നും അധികൃതർ അറിയിച്ചു. അനിശ്ചിതകാല സത്യഗ്രഹത്തിന് ചെറുതോണിയിൽ തുടക്കം ചെറുതോണി: കർഷകേദ്രാഹ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ സംയുക്ത സമരസമിതി സംസ്ഥാനത്ത് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹങ്ങൾക്ക് ദേശീയ കർഷകദിനമായ ബുധനാഴ്ച തുടക്കമായി. സംയുകത സമരസമിതി ജില്ല ചെയർമാൻ മാത്യു വർഗീസ് അധ്യക്ഷതവഹിച്ച യോഗം കേരള കർഷക യൂനിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് ഉദ്ഘാടനം ചെയ്തു. സി.െഎ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംയുക്ത സമരസമിതി ജില്ല കൺവീനർ എൻ.വി. ബേബി, നാഷ്നലിസ്റ്റ് കിസാൻ സഭ കേന്ദ്രകമ്മിറ്റി അംഗം അനിൽ കൂവപ്ലാക്കൽ, കിസാൻ ജനത സംസ്ഥാന കമ്മിറ്റി അംഗം എം.കെ. ജോസഫ്, കർഷക കോൺഗ്രസ്-എസ് സംസ്ഥാന കമ്മിറ്റി അംഗം അനിൽ രാഘവൻ, കർഷക യൂനിയൻ എം സംസ്ഥാന കമ്മിറ്റി അംഗം ജോസ് കുഴികണ്ടം, ജനാധിപത്യ കർഷക യൂനിയൻ ജില്ല പ്രസിഡൻറ് ആർ.കെ. ഷംസുദ്ദീൻ, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം റോമിയോ സെബാസ്റ്റ്യൻ, കെ.എസ്.കെ.എസ് ജില്ല സെക്രട്ടറി സച്ചിൻ ടോമി, ജില്ല പഞ്ചായത്ത് സെക്രട്ടറി, കെ.ജി. സത്യൻ, കിസാൻ സഭ ജില്ല വൈസ് പ്രസിഡൻറ് പി. ശിവൻ, നാഷ്നലിസ്റ്റ് കിസാൻ സഭ സംസ്ഥാന ട്രഷറർ സിനോജ് വള്ളാടി. ലോക് താന്ത്രിക് കർഷക ജനത ജില്ല കമ്മിറ്റി അംഗം സോമശേഖരൻ നായർ, കിസാൻസഭ നേതാക്കളായ ടി.സി. കുര്യൻ, ജോയി അമ്പാട്ട്, ജോയി വടക്കേടം, പി.പി.എസ്. നെപ്പോളിയൻ, സി.എം. അസീസ്, എം.വി. ബേബി, ഷിജോ തടത്തിൽ, തോമസ് കാരക്കാവയലിൽ എന്നിവർ സംസാരിച്ചു. TDL CHERUTHONY KARSHAKA SAMARAM ചെറുതോണിയിൽ സംഘടിപ്പിച്ച സത്യഗ്രഹം കർഷക യൂനിയൻ-എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.