തൊമ്മൻകുത്ത്​ വിനോദസഞ്ചാര കേ​ന്ദ്രത്തിലേക്ക് പ്രവേശനാനുമതി

തൊടുപുഴ: തൊമ്മൻകുത്ത്​ വിനോദസഞ്ചാര കേ​ന്ദ്രത്തിലേക്ക്​ സന്ദർശകർക്ക്​ പ്രവേശനനാനുമതി. ജില്ലയിലെ പ്രമുഖ ടൂറിസ്​റ്റ്​ കേന്ദ്രമായ തൊമ്മൻകുത്ത്​ കോവിഡ്​ സാഹചര്യത്തിലാണ്​ അടച്ചത്​. നിയന്ത്രണങ്ങളിൽ ഇളവ്​ വന്നുതുടങ്ങിയതോടെ ജില്ലയിൽ മറ്റ്​ ടൂറിസം കേ​ന്ദ്രങ്ങൾ തുറന്നിട്ടും തൊമ്മൻകുത്ത്​ മാത്രം തുറന്നില്ല. ക്രിസ്മസും പുതവത്സരവും പ്രമാണിച്ച് സഞ്ചരികൾക്ക് വ്യാഴാഴ്​ച മുതൽ പ്രവേശനത്തിന്​ സൗകര്യം ഒരുക്കാൻ വനംവകുപ്പ്​ അധികൃതർ തീരുമാനിക്കുകയായിരുന്നു. എന്നാൽ, പുഴയിൽ ഇറങ്ങാൻ സന്ദർശകർക്ക്​ അനുവാദമില്ല. മാസ്കും സാനിറ്റൈസറും കരുതണം. സാമൂഹിക അകലം പാലിക്കണം എന്നീ നിബന്ധനകൾ സഞ്ചാരികൾ പാലിക്കണം. പ്രവേശനം കാവടത്തിൽ തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചാണ് സഞ്ചാരികളെ കടത്തിവിടുക. പത്തുവയസ്സിൽ താഴെയും 65​ വയസ്സിന്​ മുകളിലും ഉള്ളവർക്കും പ്രവേശനമില്ല. വനശ്രീ ഇക്കോ ഷോപ്പും തുറന്ന് പ്രവർത്തിക്കും. നൂറ​ുകണക്കിന്​ സഞ്ചാരികളാണ്​ തൊമ്മൻകുത്ത്​ സന്ദർശിച്ചിരുന്നത്​. ജില്ലയിലെ മറ്റ്​ കേന്ദ്രങ്ങൾ തുറന്നിട്ടും തൊമ്മൻകുത്ത്​ തുറക്കാത്തത്​ പ്രദേശവാസികളും സഞ്ചാരികളു​ം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മാത്രമല്ല തൊമ്മൻകുത്തിനെ മാത്രം ആശ്രയിച്ചുകഴിഞ്ഞിരുന്ന വനസംരക്ഷണ സമിതി അംഗങ്ങളും ദുരിതത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ്​ ടൂറിസം ​കേന്ദ്രം തുറന്നുനൽകിയത്​. സജീവമായി കേക്ക്​ വിപണി തൊടുപുഴ: ക്രി​സ്മ​സി​ന് പുതുവത്സര ആഘോഷത്തിന്​ നാടും നഗരവും ഒരുങ്ങി. കോവിഡ്​ കാലത്തെ പ്രിതിസന്ധിക്കിടയിലും വിപണി പ്രതീക്ഷയിലാണ്​​. കേക്ക്​ വിപണിയാണ്​ ഇപ്പോൾ സജീവമായിരിക്കുന്നത്​. വൈ​വി​ധ്യ​മാ​ർ​ന്ന കേ​ക്കു​ക​ളാണ്​ ​ ഇത്തവണ താരങ്ങൾ. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​പോ​ലെ ക​ച്ച​വ​ടം സജീവമല്ല. ക്രിസ്​മസിന്​ പ്ലം ​കേ​ക്കു​ക​ളാ​ണ് വി​പ​ണി​യി​ലെ താ​രം. ഡി​സം​ബ​ർ ര​ണ്ടാം​വാ​ര​ത്തോ​ടെ ഉ​ണ​ർ​ന്ന കേ​ക്ക് വി​പ​ണി പു​തു​വ​ർ​ഷം വ​രെ നീ​ളും. വി​വി​ധ ഡി​സൈ​നി​ലു​ള്ള കേ​ക്കു​ക​ൾ ഇ​തി​ന​കം ബേ​ക്ക​റി​ക​ളി​ലെ ചി​ല്ലു​കൂ​ടു​ക​ളി​ൽ സ്ഥാനം പി​ടി​ച്ചി​ട്ടു​ണ്ട്. ഹോം​മേ​ഡ് മു​ത​ൽ കു​ടും​ബ​ശ്രീ കേ​ക്കു​ക​ൾവ​രെ വിപ​ണി​യി​ലി​റ​ങ്ങി​ത്തു​ട​ങ്ങി. 140രൂ​പ മു​ത​ലു​ള്ള പ്ലം​കേ​ക്കു​ക​ൾ വാ​ങ്ങാ​ൻ കി​ട്ടും. 250രൂ​പ മു​ത​ലു​ള്ള ക്രീം ​കേ​ക്കു​ക​ളും വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. ഇ​ത്ത​വ​ണ പൊ​തുപ​രി​പാ​ടി​ ഇ​ല്ലാ​ത്ത​തി​നാ​ൽ വീ​ടു​ക​ളി​ലേ​ക്കാ​ണ് കൂ​ടു​ത​ലും കേ​ക്കു​ക​ൾ പോ​കു​ന്ന​ത്. പ്ലംകേ​ക്കു​ക​ളും ഫ്ര​ഷ് ക്രീം ​കേ​ക്കു​ക​ളും വി​റ്റു​പോ​കു​ന്ന​താ​യി​ വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. കാരറ്റ്​​ കേക്ക്​, പൈനാപ്പിൾ കേക്ക്​, റിച്ച്​ പ്ലം, മാർബിൾ എന്നിവക്കും ആവശ്യക്കാർ ഏറെയാണെന്ന്​ വിൽപനക്കാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.