തൊടുപുഴ: ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന പരാതികള്‍ /അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനും പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനും കലക്ടര്‍ അഞ്ച് താലൂക്കുകളിലുമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പൊതുജന പരാതി പരിഹാര അദാലത്തിൻെറ നാലാംഘട്ടം ആരംഭിക്കുന്നു. തൊടുപുഴ താലൂക്കിൻെറ അദാലത് ജനുവരി ഒന്നിനും ഉടുമ്പന്‍ചോല താലൂക്കിൻെറ അദാലത് ജനുവരി എട്ടിനും ഇടുക്കി താലൂക്കിൻെറ അദാലത് ജനുവരി 15നും രാവിലെ 10 മുതല്‍ നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പ്രകൃതിക്ഷോഭം, റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കുന്നത് എന്നിവയൊഴികെയുള്ള വിഷയങ്ങളില്‍ പരാതികള്‍/അപേക്ഷ https://edistrict.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന പൊതുജനങ്ങള്‍ക്ക് നേരിട്ടോ അക്ഷയ സൻെററുകൾ മുഖേനയോ കലക്ടര്‍ക്ക് സമര്‍പ്പിക്കാം. അദാലത് ദിവസം താലൂക്ക് ഓഫിസ്/വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലെ വിഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തില്‍ അപേക്ഷകര്‍ക്ക് കോവിഡ് 19 സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് അദാലത്തില്‍ പങ്കെടുക്കാവുന്നതും കലക്ടര്‍ പരാതികള്‍ക്ക് തീര്‍പ്പ് കല്‍പിക്കുന്നതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.