മിൽമ ഷോപ്പിയുടെയും കാലിത്തീറ്റ ചില്ലറവിൽപന കേന്ദ്രത്തി​െൻറയും ഉദ്ഘാടനം ഇന്ന്

മിൽമ ഷോപ്പിയുടെയും കാലിത്തീറ്റ ചില്ലറവിൽപന കേന്ദ്രത്തി​ൻെറയും ഉദ്ഘാടനം ഇന്ന് ചെറുതോണി: കഞ്ഞിക്കുഴി ക്ഷീരോൽപാദക സഹകരണസംഘം മിൽമയുടെ വിവിധങ്ങളായ ഉൽപന്നങ്ങൾ വിൽക്കുന്നതിനായി മിൽമ ഷോപ്പിയുടെയും മൃഗപരിപാലനത്തിനാവശ്യമായ കാലിത്തീറ്റ, കാത്സ്യം, പിണ്ണാക്ക് മറ്റ് അനുബന്ധ സാധനങ്ങൾ വിൽക്കുന്നതിനായി കാലിത്തീറ്റ ചില്ലറ വിൽപനകേന്ദ്രവും കഞ്ഞിക്കുഴി മൂലയിൽ ബിൽഡിങ്ങിൽ ബുധനാഴ്​ച 10.30ന് ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം റോഷി അഗസ്​റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കഞ്ഞിക്കുഴി ആപ്കോസ്​ പ്രസിഡൻറ് ​ടി.ഡി. സോമൻ അധ്യക്ഷതവഹിക്കും. മിൽമ ഷോപ്പിയുടെ ഉദ്ഘാടനം മിൽമ എറണാകുളം യൂനിയൻ ചെയർമാൻ ജോൺ തെരുവത്തും ആദ്യവിൽപന കെ.എസ്​.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസും നിർവഹിക്കും. കാലിത്തീറ്റ ചില്ലറ വിൽപന കേന്ദ്രം ഉദ്ഘാടനം കഞ്ഞിക്കുഴി സഹകരണബാങ്ക് പ്രസിഡൻറ്​ എം.കെ. ചന്ദ്രൻകുഞ്ഞും ആദ്യവിൽപന വാർഡ് മെംബർ എം.എം. പ്രദീപും നിർവഹിക്കും. ക്ഷീരവികസന വകുപ്പ് ഡെ. ഡയറക്ടർ ബി.എസ്​. നിഷ മുഖ്യപ്രഭാഷണം നടത്തും. യു.ഡി.എഫ്​ വോട്ട്​ നിലയിൽ വൻ ഇടിവ്​: ​ജനാധിപത്യകേരള കോൺഗ്രസ്​ തൊടുപുഴ: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ, തൊടുപുഴ നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് വോട്ട്​ നിലയിൽ വലിയ ഇടിവ്​ സംഭവിച്ചിരിക്കുകയാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ്​ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്​റ്റിൻ. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 45,000ലേറെ വോട്ടി​ൻെറ ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്​ഥാനാർഥിക്ക് ഉണ്ടായിരുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം 35,000 ആയി കുറഞ്ഞു. ത്രിതല പഞ്ചായത്ത്​ തെരഞ്ഞെടുപ്പോടെ യു.ഡി.എഫ് ഭൂരിപക്ഷം പതിനായിരമായി കുറഞ്ഞിരിക്കുകയാണ്. ഒന്നരവർഷം കൊണ്ട് കാൽലക്ഷത്തി​ൻെറ വോട്ട് യു.ഡി.എഫിന് നഷ്​ടപ്പെട്ടു​െവന്ന്​ ജോർജ്​ അഗസ്​റ്റിൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തൊടുപുഴ അസംബ്ലി നിയോജകമണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭയിലും യു.ഡി.എഫ് ഭൂരിപക്ഷം 8615 മാത്രമാണ്. മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫിന് 11853 വോട്ടും യു.ഡി.എഫിന് 12414 വോട്ടും ലഭിച്ചു. യു.ഡി.എഫിന് 561വോട്ടി​ൻെറ മേൽക്കൈ മാത്രമാണ് നേടാനായത്. ജില്ല പഞ്ചായത്ത് കരിങ്കുന്നം ഡിവിഷനിൽ യു.ഡി.എഫ് ഭൂരിപക്ഷം 5000, കരിമണ്ണൂർ ഡിവിഷനിൽ 2400, മൂലമറ്റം ഡിവിഷനിൽ 1100, മുള്ളരിങ്ങാട് ഡിവിഷനിൽ 2400. യു.ഡി.എഫിന് ആകെ ഭൂരിപക്ഷം 10,900 മാത്രമാണുള്ളതെന്ന് കാണാൻ കഴിയുമെന്നും ജോർജ്​ അഗസ്​റ്റിൻ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പാർട്ടി സെക്ര​േട്ടറിയറ്റ് അംഗങ്ങളായ എം.ജെ. ജോൺസൺ, അഡ്വ. മിഥുൻ സാഗർ, ജോസ്​ നെല്ലിക്കുന്നേൽ, ബേബി മാണിശ്ശേരി എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.