ഉടുമ്പന്നൂരിലെ ആഹ്ലാദപ്രകടനം; നേതാക്കൾക്കെതിരെ കേസ്

ഉടുമ്പന്നൂർ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഉടുമ്പന്നൂരിൽ ആഹ്ലാദപ്രകടനം നടത്തിയ എൽ.ഡി.എഫ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്​ച രാത്രി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പ്രകടനത്തിന് നേതൃത്വം നൽകിയവർക്കെതിരെയാണ് കേസ്. യു.ഡി.എഫ് ദീർഘകാലം ഭരിച്ച പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതിനെ തുടർന്നാണ് ഉടുമ്പന്നൂർ ടൗണിൽ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച്​ ആഘോഷം സംഘടിപ്പിച്ചത്. ഇത് ഡി.വൈ.എഫ്.ഐയുടെ ഫേസ് ബുക്ക് പേജിൽ ലൈവായി നൽകി. ഇതോടെ​ പൊലീസ് സ്ഥലത്തെത്തിയെങ്കിലും കോവിഡ്​ മാനദണ്ഡം പാലിക്കാൻ തയാറായില്ല. തുടർന്ന് പങ്കെടുത്തവർക്കെതിരെ നടപടിയെടുക്കണമെന്ന്​ ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തി. ഇതോടെയാണ്​ കരിമണ്ണൂർ ​പൊലീസ്​ കേസെടുത്തത്. കാർഷിക അറിയിപ്പ് ആലക്കോട്: കൃഷിഭവൻ മുഖാന്തരം എസ്.എച്ച്.എം പദ്ധതിയിൽ കപ്പകൃഷി, പഴവർഗ കൃഷി ,കൊക്കോ ,ജാതി കൃഷി, പുഷ്പ കൃഷി ,12 ലിറ്ററിൽ അധികം ശേഷിയുള്ള പവർ ഓപറേറ്റഡ് സ്‌പ്രെയർ,പട്ടിക ജാതി കർഷകർക്ക് ബയോഗ്യാസ് പ്ലാൻറ്​,എന്നിവക്ക്​ധനസഹായം നൽകുന്നു. അർഹതയുള്ള കർഷകർ ആലക്കോട് കൃഷിഭവനിൽ ഉടൻ ബന്ധപ്പെടണമെന്ന്​ കൃഷി ഓഫിസർ അറിയിച്ചു. ഫോൺ: 9383470974. ഗതാഗത നിയന്ത്രണം ഇടുക്കി: കെ.എസ്.ഇ.ബി ലിമിറ്റഡ് വക റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊന്മുടി ഡാമിലേക്കുള്ള വാഹനഗതാഗതം മൂന്നുമാസത്തേക്ക് നിയന്ത്രിക്കും. ഡാമി​ൻെറ വലതുകരയില്‍ ജോലി നടക്കുമ്പോള്‍ വാഹനങ്ങള്‍ ഇടതുകര റോഡിലൂടെ പൊതുനിരത്തിലേക്ക് പ്രവേശിക്കണം. ഇടതുകരയില്‍ ജോലി നടക്കുമ്പോള്‍ ഡാമിന്​ മുകളിലൂടെ പൊതുനിരത്തിലേക്ക് പ്രവേശിക്കേണ്ടതുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.