കൊച്ചി: അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങളിൽനിന്നും പാഠം ഉൾക്കൊണ്ട് മുങ്ങുന്ന കൊച്ചിക്ക് മോചനമേകാൻ നടപടികൾ വേണമെന്ന് എറണാകുളം വികസന സമിതി യോഗം ആവശ്യപ്പെട്ടു. സമുദ്രനിരപ്പിനോട് ചേർന്ന് കിടക്കുന്ന നഗരമെന്ന നിലയിൽ കൊച്ചിക്ക് ഏറ്റവും ശാസ്ത്രീയവും സമഗ്രവുമായ ജലനിർഗമന സംവിധാനം ആവശ്യമാണ്. നഗരത്തിലെ മുഴുവൻ കാനകളും ആധുനിക രീതിയിൽ പുതുക്കി പണിത് നീരൊഴുക്ക് സുഗമമാക്കണം. എല്ലാ ജലാശയങ്ങളും കനാലുകളും ബന്ധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കണം. ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം സ്റ്റോം വാട്ടർ മാനേജ്മൻെറ് സിസ്റ്റത്തിൻെറ ഭാഗമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. കുരുവിള മാത്യൂസ്, പി.എ. ബാലകൃഷ്ണൻ, കുമ്പളം രവി, കെ.ലക്ഷ്മി നാരായണൻ, ഏലൂർ ഗോപിനാഥ്, ഗോപിനാഥ കമ്മത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.