​െടലിവിഷൻ വിതരണവും ആദരവും

കൊച്ചി: ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ സൗത്തിൻെറയും ചാവറ ഫാമിലി വെൽഫെയർ സൻെററിൻെറയും ആഭിമുഖ്യത്തിൽ അന്തർ സംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് ടി.വി വിതരണം ചെയ്യുകയും നാണയം വിഴുങ്ങി ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർ ബാബു വർഗീസിന് ആദരവും നൽകി. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാബു വർഗീസിന് പാരിതോഷികമായി 15,000 രൂപ നൽകുകയും ചെയ്തു. എറണാകുളം ചാവറ കൾചറൽ സൻെററിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ അധ്യക്ഷത വഹിച്ചു. ലയൺസ്‌ ക്ലബ് ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി അത്താവുദ്ദീൻ, റീജ്യൻ ചെയർമാൻ പൗലോസ് കെ. മാത്യു, സോൺ ചെയർമാൻ ജോൺസൺ സി. എബ്രഹാം, വി.കെ. വർഗീസ്, ലയൺസ്‌ ക്ലബ് കൊച്ചിൻ സൗത്ത് സെക്രട്ടറി കെന്നി അഗസ്​റ്റിൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.