സമൂഹ അകലം മറന്ന് റോഡുകൾ

കൊച്ചി: കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ അടച്ചിട്ട എറണാകുളം മാർക്കറ്റ് ആഴ്ചകൾക്ക് ശേഷം തുറന്ന ആദ്യ ദിവസങ്ങളിൽ തന്നെ സമീപ റോഡുകളിൽ വൻ തിരക്ക്. സമൂഹ അകലവും സുരക്ഷയുമെല്ലാം മറികടന്ന് ആളുകൾ തിങ്ങി നിറയുന്നത് ആശങ്കകൾക്ക് വഴിവെക്കുന്നു. സാധനങ്ങൾ വാങ്ങാനെത്തുന്നവർ കൂട്ടംകൂടുന്നതും സുരക്ഷ മറക്കുന്നതും വലിയ പ്രത്യാഘാതത്തിന് വഴിവെക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. മാർക്കറ്റ് റോഡിലേക്കുള്ള ഇരുചക്രവാഹനങ്ങളുടെ അടക്കം ഉള്ള പ്രവേശനം പൊലീസ് തടഞ്ഞതിനാൽ കാത്തലിക് സിറിയൻ ബാങ്ക് മുതൽ പ്രസ്ക്ലബ്‌ റോഡ് പകുതി വരെ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്ത് മാർക്കറ്റ് റോഡിലേക്ക് നടന്നാണ് ആളുകൾ പോകുന്നത്. ഇത് കാരണം ഇവിടെ ബ്ലോക്ക് രൂപപ്പെടുകയും ആളുകൾ തിങ്ങി നിറയുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നുവെന്നാണ് പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.