ചിറ്റാറ്റുകരയിൽ തെരുവുവിളക്കുകൾ പ്രവർത്തനരഹിതം

പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത്​ പ്രദേശങ്ങളിൽ തെരുവുവിളക്കുകൾ അറ്റകുറ്റപ്പണി നടത്തുന്നതിൽ കാലതാമസം നേരിട്ടതോടെ വിളക്കുകൾ തെളിയുന്നി​െല്ലന്ന് ആക്ഷേപം. കരാറുകാര​ൻെറ കാലാവധി കഴിഞ്ഞ് പുതിയ കരാർ നൽകുന്നതിന് വന്ന കാലതാമസം മൂലം പഞ്ചായത്തിലെ 18 വാർഡും ഇരുട്ടിലാണ്​. ദുരിതത്തിനു പരിഹാരം കാണണമെന്ന് ഡി.വൈ.എഫ്.ഐ ചിറ്റാറ്റുകര വെസ്​റ്റ്​ വില്ലേജ് സെക്രട്ടറി ടി.എസ്. സുധീഷ് ആവശ്യപ്പെട്ടു. ഹോമിയോ മരുന്ന് വിതരണം പറവൂർ: നഗരസഭ വാർഡ് പതിനാറി​ൻെറ പരിധിയിലുള്ള മുഴുവൻ കുടുംബങ്ങൾക്കും വാർഡുതല രണ്ടാം ഘട്ട ഹോമിയോ പ്രതിരോധ മരുന്ന്​ വിതരണം വാർഡ് കൗൺസിലർ സജി നമ്പിയത്ത് നിർവഹിച്ചു. ശ്രീകുമാർ പൂതയിൽ അധ്യക്ഷത വഹിച്ചു. പടം EA PVR homeo medicin- പറവൂർ നഗരസഭയിലെ ഹോമിയോ പ്രതിരോധ മരുന്ന് വാർഡുതല രണ്ടാം ഘട്ട വിതരണം വാർഡ് കൗൺസിലർ സജി നമ്പിയത്ത് നിർവഹിക്കുന്നു (must)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.