കോവിഡ്​ ഭീഷണി ഒഴിവായിട്ടും ഉളിയന്നൂർ ദ്വീപ് നിവാസികള്‍ ദുരിതത്തില്‍തന്നെ

ആലുവ: കോവിഡ് സമ്പൂർണ രോഗമുക്തിക്ക് ശേഷവും ഉളിയന്നൂർ ദ്വീപ് നിവാസികള്‍ ദുരിതത്തില്‍. രോഗബാധിതരായവര്‍ എല്ലാം രോഗംമാറി തിരിച്ചെത്തിയിട്ട് രണ്ടാഴ്ചയിലേറേയായി. രോഗബാധിതർ ആരും ഇല്ലാതിരുന്നിട്ടും കണ്ടെയ്​ന്‍മൻെറ്​ സോണില്‍നിന്ന്​ ഒഴിവാക്കിയിട്ടില്ല. ജൂണ്‍ അഞ്ചുമുതല്‍ കണ്ടെയ്​ന്‍മൻെറ് സോണാക്കി പെട്ടെന്നുള്ള പ്രഖ്യാപനം മൂലം വീട്ടിലിരിക്കുന്ന ജനം നിത്യവൃത്തിക്കുള്ള ആഹാരസാധനങ്ങളടക്കമുള്ളവ വാങ്ങാന്‍ പണമില്ലാതെ കഷ്​ടപ്പെടുകയാണ്. ഗ്രാമവാസികൾ ജോലിക്ക് പോയിട്ട് ഒരു മാസം കഴിഞ്ഞു. കണ്ടെയ്​ന്‍മൻെറ്​ സോണിന് പുറത്ത് ജോലിയുള്ള പലര്‍ക്കും പോകാന്‍ പറ്റാത്തതിനാല്‍ ഇനി ചെല്ലുമ്പോള്‍ ജോലി ഉണ്ടാകുമോ എന്ന ഭയം കൂടിയുണ്ട്. ആലുവ മാര്‍ക്കറ്റിന് സമീപത്തുള്ള പ്രദേശം എന്ന നിലക്കാണ് ഉളിയന്നൂരില്‍ ഇളവുകള്‍ നല്‍കാത്തതെന്നാണ് ഗ്രാമവാസികള്‍ കരുതുന്നത്. എന്നാല്‍, ആലുവയിലെയും കടുങ്ങല്ലൂര്‍ പഞ്ചായത്തിലെയും ഒട്ടേറേ വാര്‍ഡുകളില്‍ രോഗികളില്ലാത്തതിനാല്‍ കണ്ടെയ്​ന്‍മൻെറ്​ സോണില്‍നിന്നും ഒഴിവാക്കിയിട്ടും ഉളിയന്നൂരിനെ ഒഴിവാക്കാത്ത നടപടി ഗ്രാമവാസികളില്‍ അസ്വസ്ഥത ഉളവാക്കിയിട്ടുണ്ട്. ഒന്നുകില്‍ നിയന്ത്രണം നീക്കുക അല്ലെങ്കില്‍ നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന് ബൂത്ത് കോണ്‍ഗ്രസ് പ്രസിഡൻറ്​ ഹരീഷ് പല്ലേരി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.