കുറ്റക്കാർക്കെതിരെ നടപടി വേണം

ആലുവ: നാണയം വിഴുങ്ങിയതിനെത്തുടർന്ന്​ മൂന്നു വയസ്സുകാരൻ പൃഥ്വിരാജ് ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പ്രിൻസ് വെള്ളറക്കൽ അധ്യക്ഷത വഹിച്ചു. ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണം ആലുവ: ജില്ല ആശുപത്രിയിൽ പീഡിയാട്രീഷൻ ഉൾപ്പെടെ 16 ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം സെക്രട്ടറിയും കേരള കോൺഗ്രസ് (എം) ജോസഫ് ഗ്രൂപ് നേതാവുമായ ഡൊമിനിക് കാവുങ്കൽ ആവശ്യപ്പെട്ടു. കളമശ്ശേരി മെഡിക്കൽ കോളജിൽ മറ്റ് ചികിത്സകൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.