ഓണക്കൂർ പള്ളി: വൈദികന്​ ​പൊലീസ് സംരക്ഷണം

കൊച്ചി: പിറവം ഓണക്കൂർ സൻെറ്​ ഇഗ്​നാത്തിയോസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിലെ കർമാനുഷ്ഠാനങ്ങൾക്ക്​ നേതൃത്വം നൽകാൻ ഓർത്തഡോക്​സ്​ വിഭാഗം വികാരി വിജു ഏലിയാസിന് പൊലീസ് സംരക്ഷണം​. ചടങ്ങുകളും മറ്റും നിർവഹിക്കു​ന്നതിന്​ ഫാ. വിജുവിന്​ തടസ്സങ്ങളില്ലെന്ന്​ പൊലീസ് ഉറപ്പുവരുത്തണം. പള്ളിയിലെ നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച​ റിപ്പോർട്ട് നൽകാൻ അഭിഭാഷക കമീഷനെ നിയമിച്ചും ജസ്​റ്റിസ്​ എ. മുഹമ്മദ്​ മുഷ്​താഖ്​ ഉത്തരവിട്ടു. 1934 ഭരണഘടന പിന്തുടരുന്ന ആളാണെന്നും പള്ളിക്കാര്യം കൈകാര്യം ചെയ്യാൻ തനിക്ക് അവകാശമുണ്ടെന്നും വികാരിയുടെ ചുമതലകൾ നിർവഹിക്കാനും കർമാനുഷ്ഠാനങ്ങൾ നടത്താനും അനുവദിക്കാത്ത സാഹചര്യത്തിൽ പൊലീസ്​ സംരക്ഷണം നൽകണമെന്നുമാവശ്യപ്പെട്ടാണ്​ ഫാ. വിജു ഏലിയാസും ഫാ. റെജി അലക്സാണ്ടറും ഹരജി നൽകിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.