ഹയർ സെക്കൻഡറി പ്രവേശനം: സാമ്പത്തിക സംവരണം ഉറപ്പാക്കണമെന്ന്​ ഹരജി

​െകാച്ചി: ഹയർ സെക്കൻഡറി കോഴ്​സുകൾക്ക്​​ 10 ശതമാനം സാമ്പത്തിക സംവരണം ഉറപ്പുവരുത്തണമെന്ന്​ ആവശ്യപ്പെട്ട്​ ഹൈകോടതിയിൽ സമസ്​ത നായർ സമാജത്തി​ൻെറ ഹരജി. 2020-21 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി പ്രവേശനവുമായി ബന്ധപ്പെട്ട്​​ പുറപ്പെടുവിച്ച പ്രോസ്​പെക്​ടസിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം പരാമർശിക്കാത്തത്​ ചൂണ്ടിക്കാട്ടിയാണ്​ സംഘടന ജനറൽ സെക്രട്ടറി ഹരജി സമർപ്പിച്ചിരിക്കുന്നത്​. സാമ്പത്തിക പിന്നാക്കക്കാർക്ക്​ 10 ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടന ഭേദഗതി സർക്കാർ, എയ്​ഡഡ്​, അൺ എയ്​ഡഡ്​ സ്​കൂൾ, കോളജ്​ പ്രവേശനത്തിനും ബാധകമാണെങ്കിലും സർക്കാർ പാലിച്ചില്ലെന്നാണ്​ ഹരജിയിൽ പറയുന്നത്​. 10 ​​ശതമാനം സംവരണ സീറ്റ്​ ഒഴിച്ചിടേണ്ടത്​ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്​. അത്​ നടപ്പാക്കാൻ സർക്കാറിനോട്​ നിർദേശിക്കണമെന്നാണ്​ ആവശ്യം. അതുവരെ പ്രവേശന നടപടികൾ സ്​റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.