വീഴ്ച അന്വേഷിക്കണമെന്ന് പറയുന്നത് തെറ്റല്ല -അൻവർ സാദത്ത് എം.എൽ.എ

കൊച്ചി: ഡോക്ടർമാർക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് പറയുന്നത് തെറ്റല്ലെന്ന് അൻവർ സാദത്ത് എം.എൽ.എ. ആലുവയിൽ കുഞ്ഞ് അബദ്ധത്തിൽ നാണയം വിഴുങ്ങി മരിച്ച സംഭവത്തിൽ ത​ൻെറ പ്രസ്​താവനക്കെതിരെ കെ.ജി.എം.ഒ.എ രംഗത്ത് വന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്താവനയുടെ അർഥം ഡോക്ടർമാരെ ഒന്നടങ്കം ആക്ഷേപിക്കുന്നു എന്നല്ല. അങ്ങനെയെങ്കിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത് ഡോക്ടർമാരെ ആക്ഷേപിക്കുന്നതിനാണോ എന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കണം. ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ നാണയം വിഴുങ്ങിയ മൂന്ന്​ വയസ്സുകാരൻ കുട്ടിയെ കൊണ്ടുചെന്നപ്പോൾ കണ്ടെയ്ൻമൻെറ് സോണിൽനിന്നാണെന്ന കാരണം പറഞ്ഞ് പറഞ്ഞുവിട്ടു എന്ന് കുട്ടിയുടെ മാതാവ്​ പരാതിപ്പെട്ടിരുന്നു. കണ്ടെയ്ൻമൻെറ് സോണിൽനിന്ന്​ വരുന്നവരെ ചികിത്സിക്കേണ്ട എന്നതാണോ കെ.ജി.എം.ഒ.എയുടെ നിലപാടെന്ന് വ്യക്തമാക്കണം. മറ്റ്​ ജനപ്രതിനിധികളും പ്രതികരിച്ച ഈ വിഷയത്തിൽ തന്നെ മാത്രം ഒറ്റ തിരിഞ്ഞ് ആക്ഷേപിച്ചത് മുൻകാല സംഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ആരോപിച്ചു. അന്തർ സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയിൽ ആലുവ ജില്ല ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ ഒരു നടപടിയും സ്വീകരിക്കാതെ മൃതദേഹം ഓട്ടോറിക്ഷയിൽതന്നെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. ആ നിലപാടിൽനിന്ന്​ മാറണമെന്നാവശ്യപ്പെട്ട് കെ.ജി.എം.ഒ.എ മറ്റ്​ പല വ്യക്തികളെക്കൊണ്ട് നിർബന്ധിച്ചെങ്കിലും താൻ വഴങ്ങിയിരുന്നില്ല. ഇതിൻെറ പ്രതികാരമായാണ് തന്നെ ഒറ്റ തിരിഞ്ഞ്​ ആക്രമിക്കാൻ പ്രസ്​താവന ഇറക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.