വനം ഉദ്യോഗസ്ഥന്​ കോവിഡ്​

ആലങ്ങാട്: ഗ്രാമപഞ്ചായത്ത് 21ാം വാർഡ് കരിങ്ങാംതുരുത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥീരികരിച്ചു. ആലുവയി​െല ബന്ധുവിൽനിന്ന്​ സമ്പർക്കത്തിലൂടെയാണ്​ രോഗം ബാധിച്ചതെന്നാണ് നിഗമനം. 21 ദിവസമായി ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ചികിത്സക്ക്​ നെടുമ്പാശ്ശേരി സിയാൽ സൻെററിലേക്ക് മാറ്റി. പറവൂർ മേഖലയിൽ കോവിഡ് ബാധിതർ വർധിച്ചു പറവൂർ: നഗരസഭയിലും കോട്ടുവള്ളി, ചിറ്റാറ്റുകര, വടക്കേക്കര പഞ്ചായത്തുകളിലും കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. ചൊവ്വാഴ്ച കോട്ടുവള്ളി, വടക്കേക്കര എന്നിവടങ്ങളിൽ നാലുപേർക്ക് വീതം രോഗം സ്ഥിരീകരിച്ചു. നഗരസഭ 15ാം വാർഡിലും ചിറ്റാറ്റുകര പഞ്ചായത്തിലും ഓരോ കേസുവീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിറ്റാറ്റുകരയിലേത് ബംഗളൂരുവിൽനിന്ന്​ എത്തിയ ആൾക്കാണ് രോഗം സ്ഥീരികരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.