പല്ലന കുമാരകോടി സംരക്ഷിക്കണം -ഭാരതീയ വിചാരകേന്ദ്രം

ആലപ്പുഴ: ഖനനം ഉയർത്തുന്ന വെല്ലുവിളിയിൽനിന്ന്​ പല്ലന കുമാരനാശാൻ സ്മൃതി മണ്ഡപത്തെ സംരക്ഷിക്കണമെന്ന്​ ഭാരതീയ വിചാരകേന്ദ്രം. പിന്നാക്ക വിഭാഗ കോളനികളിലെ ആരോഗ്യ - സുരക്ഷ ഉറപ്പു വരുത്തണമെന്നും ജില്ല വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ജോ. ഡയറക്ടർ ആർ. സഞ്ജയൻ ഉദ്​ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ് ഡോ. ഡി.രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ്​ ഡോ. ആർ. രാജലക്ഷ്മി, സംസ്ഥാന സെക്രട്ടറി ജെ. മഹാദേവൻ, മേഖല സെക്രട്ടറി പി.എസ്. സുരേഷ്, ബാലഗോപാൽ, രാഹുൽ മങ്കുഴി, ഷിജു തറയിൽ, ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പ്രമോദ് ടി ഗോവിന്ദൻ റിപ്പോർട്ടും ട്രഷറർ സി. പ്രകാശ് കണക്കും അവതരിപ്പിച്ചു. ഡോ.ഡി.രാധാകൃഷ്ണപിള്ള അധ്യക്ഷനായും പ്രശാന്ത് എസ്. പൈ, പി.വേണുഗോപാൽ എന്നിവർ ഉപാധ്യക്ഷൻമാരായും പ്രമോദ് ടി ഗോവിന്ദൻ സെക്രട്ടറിയായും സി. പ്രകാശ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.