തൊടുപുഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ വെങ്ങല്ലൂർ ജങ്ഷനിൽ ട്രാഫിക് സിഗ്നൽ പ്രവർത്തനരഹിതമായതോടെ ഇവിടം അപകടമേഖലയായി മാറുന്നു. സിഗ്നലുകൾ മിഴിയടച്ചതോടെ നാലുഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. ഒന്നരമാസമായി സിഗ്നൽ തകരാറിലായിട്ടും അധികൃതർ അറിയാത്തഭാവം നടിക്കുന്നത് പ്രതിഷേധത്തിനുമിടയാക്കിയിട്ടുണ്ട്. വൈകുന്നേരങ്ങൾ പ്രദേശത്ത് വലിയ കുരുക്കാണ് അനുഭവപ്പെടുന്നത്. സിഗ്നൽ തകരാറിലായതിനുശേഷം നിരവധി അപകടങ്ങൾ സംഭവിക്കുന്നുണ്ട്. പലപ്പോഴും ഡ്രൈവർമാരുടെ ഇടപെടൽകൊണ്ടും മനസ്സാന്നിധ്യം കൊണ്ടുമാണ് അപകടങ്ങൾ ഒഴിഞ്ഞുപോകുന്നത്. അടിയന്തരമായി അധികൃതർ ഇടപെട്ട് സിഗ്നൽ പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. TDL AXIDENT തിങ്കളാഴ്ച വെങ്ങല്ലൂർ സിഗ്നൽ ജങ്ഷനിലുണ്ടായ അപകടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.