അംശാദായം വര്‍ധിപ്പിച്ചു

ഇടുക്കി: കേരള ഷോപ്‌സ് ആൻഡ്​ കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ സ്വയംതൊഴില്‍ ചെയ്യുന്ന അംഗങ്ങള്‍ ഉള്‍പ്പെടെ തൊഴിലാളികളുടെ അംശദായം 40 രൂപയില്‍നിന്ന് 100 രൂപയാക്കി (തൊഴിലാളി വിഹിതം 50, തൊഴിലുടമ വിഹിതം 50) വർധിപ്പിച്ചു. അംഗങ്ങളുടെ അംശാദായ വർധന സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും. ഫോണ്‍: 04862 229474. വാക്-ഇന്‍ ഇന്റര്‍വ്യൂ ഇടുക്കി: സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി (2022-23) പദ്ധതിയിലേക്ക്​ ഫിഷറീസ് വകുപ്പ് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍, പ്രോജക്ട് കോഓഡിനേറ്റര്‍ തസ്തികകളിലേക്ക്​ കരാര്‍/ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 20 വയസ്സിനും 56 വയസ്സിനും ഇടയില്‍ പ്രായമുള്ള വി.എച്ച്.എസി ഫിഷറീസിലോ, സുവോളജിയിലോ, അല്ലെങ്കില്‍ ഫിഷറീസിലോ ബിരുദമുള്ളവര്‍ക്കും സമാന തസ്തികയില്‍ കുറഞ്ഞത് നാലുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്കും അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ തസ്തികയിലേക്ക്​ അപേക്ഷിക്കാം. ബി.എഫ്.എസിയോ, അംഗീകൃത സര്‍വകലാശാലയില്‍നിന്ന്​ അക്വാകള്‍ച്ചറില്‍ ബിരുദാനന്തര ബിരുദമോ സുവോളജിയില്‍ ബിരുദാനന്തര ബിരുദവും സര്‍ക്കാറിലോ, അനുബന്ധ ഏജന്‍സികളിലോ പ്രോജക്ട് കോഓഡിനേറ്റര്‍ തസ്തികയില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് പ്രോജക്ട് കോഓഡിനേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 29, രാവിലെ 10ന്​ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം പൈനാവിലെ ഫിഷറീസ് അസി. ഡയറക്ടറുടെ കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍: 04862 233226.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.