മാതൃവിദ്യാലയത്തിൽ ഒരുവട്ടം കൂടി

അടിമാലി: വർഷങ്ങൾക്ക് മുമ്പ്​ വേർപിരിഞ്ഞവർ ഓർമകളെ കൂട്ടുപിടിച്ച് പടിയിറങ്ങിയ മാതൃവിദ്യാലയത്തിൽ ഒത്തുചേർന്നു. രാജാക്കാട് ഗവൺമെന്‍റ്​ ഹയർ സെക്കൻഡറി സ്കൂളിലെ 1990 - 91 ബാച്ചിലെ പൂർവ വിദ്യാർഥികളും ഗുരുനാഥരുമാണ്​ 31 വർഷത്തിനുശേഷം ഒരു വട്ടംകൂടി സൗഹൃദങ്ങൾ പങ്കുവെച്ച്​ ഒത്തുചേർന്നത്​. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അന്ന് തങ്ങളെ പഠിപ്പിച്ച അധ്യാപകരെ ആദരിച്ചു. ചെയർമാൻ പി.ആർ. ബിജു അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി ഉദ്ഘാടനം ചെയ്തു. സണ്ണി കുന്നുംപുറം അനുശോചന പ്രമേയവും പി.സി. സുനു റിപ്പോർട്ടും അവതരിപ്പിച്ചു. പ്രിൻസ് മാത്യു, പി.ടി.എ പ്രസിഡന്റ് എ.ഡി. സന്തോഷ്, അധ്യാപകരായ എസ്.ശ്രീനിവാസൻ, കെ.എസ്. വേലായുധൻ, പി.ആർ. രാമകൃഷ്ണൻ നായർ, ജി. സുന്ദരേശൻ, എം.വി. അമ്മിണിക്കുട്ടി, കെ.കെ. രഘുനാഥൻ, ടി.സി. കമലാക്ഷി, അന്നക്കുട്ടി ജോസഫ്, സിന്ധു ഗോപാലൻ, ബിജു കെ. ജോസഫ്, എൻ.ആർ. സുഭാഷ്, വി.പി. സുഗതൻ, ജയിംസ് പാലപ്പുറം, സ്വപ്ന മനോജ്, വി.എസ്. മിനി, ടി.എ മുഹമ്മദ്, കൺവീനർ പി.കെ. സിബി, ട്രഷറർ കെ.എൻ. ഷിബു എന്നിവർ സംസാരിച്ചു. കരൾ മാറ്റ ശസ്ത്രക്രിയ ആവശ്യമുള്ള അജയരാജിനായി സമാഹരിച്ച തുക ചികിത്സാ സഹായനിധി ചെയർപേഴ്സൻ എം.എസ്. സതിക്ക് കൈമാറി. idl adi 2 sahayanithi ചിത്രം : അജയരാജിന്റെ കരൾ മാറ്റ ശസ്ത്രക്രിയക്കായി പൂർവ വിദ്യാർഥി കൂട്ടായ്മ ശേഖരിച്ച തുക ചികിത്സാ സഹായനിധി ചെയർപേഴ്സൻ എം.എസ്. സതിക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.