ഡെപ്പോസിറ്റ്​ തുക തവണകളാക്കണമെന്ന്​ ആവശ്യം

ചെറുതോണി: ഉപഭോക്താക്കളിൽനിന്ന് വൈദ്യുതി ബോർഡ് വലിയ തുക ഒറ്റയടിക്ക് ഡെപ്പോസിറ്റായി ഈടാക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധം. ഉപയോഗിച്ചു വരുന്ന വൈദ്യുതിയുടെ നാലുമാസത്തെ തുക ഡെപ്പോസിറ്റായി അടക്കാനാണ്​ നിർദേശം. അടുത്ത മാസം ഉപഭോക്താവിന്​ കിട്ടുന്ന ബിൽ ഈ തുക കൂടി ഉൾപ്പെടുത്തിയായിരിക്കും. എന്നാൽ, ഇതിൽ അസ്വാഭാവികത ഇല്ലെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. നേരത്തേ വൈദ്യുതി കണക്ഷൻ നൽകുമ്പോൾതന്നെ സമാനരീതിയിൽ ഡെപ്പോസിറ്റ്​ തുക ഈടാക്കിയിരുന്നു. ഇതിനിടെ വൈദ്യുതി നിരക്ക്​ കൂടുകയും പഴയ പല ഉപഭോക്താക്കളും ആദ്യകാല ഉപയോഗത്തിലും കൂടുതലായി വൈദ്യുതി ഉപയോഗിച്ചു വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആനുപാതികമായി ഡെപ്പോസിറ്റ്​ തുക ഇല്ലാത്തവർക്ക്​ മാത്രമാണ് പുതിയ ഡെപ്പോസിറ്റ്​ നിരക്ക്​ ഏർപ്പെടുത്തിയത്​. ഡെപ്പോസിറ്റ്​ തുകയുടെ പലിശ വർഷാവർഷം വൈദ്യുതി ബില്ലിൽ കുറച്ച്​ നൽകുമെന്നും കെ.എസ്.ഇ.ബി അധികൃതർ വിശദീകരിക്കുന്നു. ഒറ്റയടിക്ക് തുക ഈടാക്കുന്നതിന്​ പകരം ഗഡുക്കളായി അടക്കാൻ സൗകര്യം ചെയ്യണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.