മണ്ണും​ കൃഷിയിടവുമറിഞ്ഞ്​​ കുട്ടിക്കർഷകർ

മണ്ണാണ്​ പൊന്നേ- കോളം- തൊടുപുഴ: കൃഷിപാഠങ്ങൾ കുട്ടികൾക്ക്​ നേരിട്ട്​ പകർന്ന്​​ നൽകുകയാണ്​​ ഇടവെട്ടി ശാസ്താംപാറ ഗവ. എൽ.പി സ്കൂൾ. രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും ഒരുമിച്ചതോടെ 52 സെന്‍റിലാണ്​ ഇവിടെ കൃഷിവിപ്ലവത്തിന്​ തുടക്കമിട്ടിരിക്കുന്നത്​. പാറപ്പുറത്താണ്​ സ്കൂളിരിക്കുന്നതെങ്കിലും ചുറ്റുമുള്ള സ്ഥലം ഇവരെല്ലാം ചേർന്ന്​ കൃഷിക്ക്​ അനുയോജ്യമാക്കുകയായിരുന്നു. ആദ്യഘട്ടമെന്ന നിലയിൽ 15 സെന്‍റിലാണ്​​ നെൽകൃഷി ആരംഭിച്ചത്​​. ഇതിൽനിന്ന്​ ലഭിച്ച ആവവേശത്തിൽനിന്നാണ്​​ രണ്ടാംഘട്ടമായി വെണ്ട, വഴുതന, വാഴ, വെള്ളരി, വേലിച്ചീര, ചീര, ചീനി, കോവൽ, കുറ്റിപ്പയർ, വള്ളിപ്പയർ എന്നിവകൂടി കൃഷി ചെയ്യാൻ തുടങ്ങിയത്​. 15 ​​​​സെന്‍റിൽനിന്ന്​ 52 സെന്‍റിലേക്ക്​ കൃഷിയിടം വളർന്നതിന്‍റെ സന്തോഷത്തിലാണ്​ സ്കൂളും കുട്ടികളും. വിദ്യാർഥികൾക്കാവശ്യമായ പച്ചക്കറിയും മറ്റും വിഷരഹിതമായി ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തിലാണ്​​ കൃഷിയുമായി സ്കൂൾ രംഗത്തിറങ്ങാൻ കാരണ​മെന്ന്​ പി.ടി.എ ഭാരവാഹികളായ ​ഇ.കെ അജിനാസും പ്രകാശ്​ തങ്കപ്പനും പറഞ്ഞു. 70 കുട്ടികളാണ്​ ഇവിടെ പഠിക്കുന്നത്​. മിക്കവരും സ്കൂൾ പരിസരത്തുതന്നെ താമസിക്കുന്നവരാണ്​. ക്ലാസുകളിലെ ഇടവേളകളിലും അവധി ദിവസങ്ങളിലുമടക്കം കുട്ടികൾ കൃഷിയിടത്തിൽ എത്താറുണ്ട്​. സ്​കൂളിന്​ സമീപം താമസിക്കുന്ന രക്ഷിതാക്കൾ മക്കളോടൊപ്പം വിള പരിപാലനത്തിനായും മറ്റും എത്തുന്നു​​​. വിളവെടുക്കുന്നവ കുട്ടികളുടെ സ്​കൂളിലെ ഉച്ച ഭക്ഷണത്തിനായി മാറ്റിവെക്കാനാണ്​ തീരുമാനിച്ചിരിക്കുന്നതെന്നും പി.ടി.എയുടെ നേതൃത്വത്തിലാണ്​ കൃഷി പുരോഗമിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. പഞ്ചായത്തിൽ മികച്ച കർഷകരായി തെരഞ്ഞെടുക്ക​പ്പെട്ട തങ്കപ്പൻ-രാധ ദമ്പതികളും​ നിർദേശങ്ങളുമായി കുട്ടികൾക്കൊപ്പമുണ്ട്​​. പാറപ്പുറത്ത്​ കൃഷിചെയ്ത്​ നൂറുമേനി വിജയം കൈവരിച്ചവരാണിവർ. കോഴിവളർത്തൽ, മത്സ്യകൃഷി എന്നിവയും സ്കൂളിൽ തുടങ്ങാൻ ഉദ്ദേശ്യമുണ്ടെന്നും സ്കൂളിനെയും ഒപ്പം കുട്ടികളെയും സ്വയംപര്യാപ്തതയോടെ​ ഉയർത്തിക്കൊണ്ടുവരാൻ ഇത്തരം പദ്ധതികൾ സഹായകമാകുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു. ​ tdlnelkrishi ഇടവെട്ടി ശാസ്താംപാറ ഗവ. എൽ.പി സ്കൂളിൽ കുട്ടികളിൽ ചിലർ തങ്ങളുടെ കരനെൽ കൃഷിയിടത്തിലെത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.