ഹാപ്പി മൺഡേ (ലോക്കൽ പേജ് കോളം) തൊടുപുഴ: ലോകരാജ്യങ്ങൾക്കിടയിൽ പരസ്പര സഹവർത്തിത്വം വളർത്താൻ 'ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക്' എന്ന സന്ദേശവുമായി ഫായിസ് അഷറഫ് അലി ലണ്ടനിലേക്ക് നടത്തുന്ന സൈക്കിൾ യാത്ര കേരളത്തിന്‍റെ ഹൃദയത്തിലാണ് ഇടം പിടിച്ചത്. 450 ദിവസം കൊണ്ട് 35 രാജ്യങ്ങളിലൂടെ 30,000കിലോമീറ്ററിലധികം സൈക്കിളിൽ സഞ്ചരിച്ച് ലണ്ടനിലെത്താൻ ലക്ഷ്യമിട്ടുള്ള കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ഫായിസ് അഷറഫ് അലി ഇടുക്കിയുടെയും സ്നേഹാദരം ഏറ്റുവാങ്ങി യാത്ര തുടരുകയാണ്. സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം പ്രമാണിച്ച് ആഗസ്റ്റ് 15ന് തിരുവനന്തപുരത്തുനിന്ന് മന്ത്രി വി. ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്ത യാത്ര ഞായറാഴ്ചയാണ് തൊടുപുഴയിൽ എത്തിയത്. തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് പൊന്നാട അണിയിച്ച് ഫായിസിനെ സ്വീകരിച്ചു. ജില്ല റോൾ ബോൾ അസോസിയേഷൻ ചെയർമാൻ ടി.ആർ. സോമൻ, സെക്രട്ടറി പി.കെ. രാജേന്ദ്രൻ, എക്കോവീലേഴ്സ് അംഗങ്ങൾ തുടങ്ങിയവർ നഗരം ചുറ്റിയുള്ള സ്വീകരണ റാലിക്ക് നേതൃത്വം നൽകി. തുടർന്ന് എറണാകുളത്തേക്ക് പുറപ്പെട്ടു. വിപ്രോയിലെ എൻജിനീയർ ജോലി രാജിവെച്ചാണ് ഈ 34കാരൻ ലണ്ടൻ യാത്രക്കിറങ്ങിയത്. യു.എ.ഇ ആസ്ഥാനമായ പാരാജോൺ കമ്പനി രണ്ടരലക്ഷം രൂപയുടെ സൈക്കിൾ സമ്മാനിച്ചു. വിസ ലഭിക്കാത്തതിനാൽ പാകിസ്ഥാനും ചൈനയും ഒഴിവാക്കിയാണ് യാത്ര. അതിനാൽ മുംബൈയിൽനിന്ന് വിമാനത്തിലാകും ഒമാനിലേക്ക് പോകുക. ശേഷം സൈക്കിൾ യാത്ര തുടരും. 2024 മാർച്ചിൽ ലണ്ടനിൽ എത്തുമെന്നാണ് കരുതുന്നത്. ദിവസം 80 മുതൽ 100 കിലോമീറ്റർ വരെയാണ് സഞ്ചാരം. ജീവിതത്തിൽ ചില അടയാളപ്പെടുത്തലുകൾ ശേഷിപ്പിക്കണമെന്ന ചിന്തയിൽ നിന്നാണ് സൈക്കിളിൽ ലോകം ചുറ്റുക എന്ന ആശയം ഉടലെടുത്തതെന്ന് ഫായിസ് പറയുന്നു. ലോകസമാധാനം, ആരോഗ്യസംരക്ഷണം, സീറോ കാർബൺ ബഹിർഗമനം എന്നിവയാണ് യാത്രയുടെ സന്ദേശം. ഇതുവരെ ജനങ്ങളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 2019ൽ കോഴിക്കോട് നിന്ന് 104 ദിവസം കൊണ്ട് നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, തായ്ലൻഡ്, മലേഷ്യ വഴി 8000 കിലോമീറ്റർ താണ്ടി സിംഗപ്പൂരിലെത്തിയതാണ് ആദ്യ സൈക്കിൾ യാത്ര. തലക്കുളത്തൂർ തച്ചേരിവളപ്പിൽ പരരേതനായ അശ്റഫിന്റെയും ഫൗസിയയുടെയും മകനാണ്. ഡോ. അസ്മിനാണ് ഭാര്യ. മക്കൾ: ഫഹ്സിൻ ഒമർ, ഐസിൻ നഹേൽ. TDL Cycle yathra ലണ്ടനിലേക്കുള്ള സൈക്കിൾ യാത്രക്കിടെ തൊടുപുഴയിലെത്തിയ ഫായിസ് അഷറഫ് അലിയെ നഗരസഭ ചെയർമാൻ സനീഷ് ജോർജ് സ്വീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.