ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ സ്കൂളില്‍ ആര്‍.എസ്.എസുകാരനായ അധ്യാപകന്‍ വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മഹിള അസോസിയേഷന്‍. വര്‍ഷങ്ങളായി കഞ്ഞിക്കുഴിയില്‍ താമസിക്കുന്ന ഇയാൾ മുമ്പും ഇത്തരം കേസില്‍ പ്രതിയായിട്ടുണ്ട്. ഇയാളെ മാത്രം കുട്ടികളുടെ ക്യാമ്പിന് ചുമതലപ്പെടുത്തിയതില്‍ ദൂരൂഹതയുണ്ടെന്നും പ്രതിയെ പിടികൂടിയില്ലെങ്കില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികളായ ലിസി ജോസ്, ഓമന ശ്രീധരന്‍, ബിന്ദു ജോസ്, മോളിക്കുട്ടി ജയിംസ് എന്നിവർ പറഞ്ഞു. കലാസാഹിത്യവേദി നേതൃസംഗമം ചെറുതോണി: കലാകാരന്മാരുടെ സംഘടനയായ കലാസാഹിത്യവേദി സംസ്ഥാന നേതൃസംഗമം അടിമാലിയില്‍ സിനി ആര്‍ട്ടിസ്റ്റ് വിന്‍സെന്‍റ് മേക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് ജോര്‍ജ് അമ്പഴത്ത് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റുമാരെ ഫാ. മാത്യു അയ്യങ്കോലില്‍ ആദരിച്ചു. സിബി പാറത്തോട്, ജോസുകുട്ടി വാണിയപ്പുര, ലീല കാക്കനാട്, ഉഷാകുമാരി കട്ടപ്പന, ബേബി കല്ലുവെട്ടാംകുഴി, ബിന്ദു കുട്ടപ്പന്‍, ആനിപോള്‍, കെ.കെ. ഷാജി, വിന്‍സെന്‍റ് വള്ളിയില്‍, ജെയ്സണ്‍ കണിയാന്തറ, കൃഷ്ണന്‍കുട്ടി മൂവാറ്റുപുഴ, റഷീദ് വാഴക്കുളം, സുനിത, സോഫിയ രാജു, ജോണി ചക്കുംമൂട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.