കടുവ സങ്കേതത്തിന് പുതിയ ഡെപ്യൂട്ടി ഡയറക്ടർ

കുമളി: പെരിയാർ ടൈഗർ റിസർവ് (ഈസ്റ്റ്) ഡെപ്യൂട്ടി ഡയറക്ടറായി ഡോ. പാട്ടീൽ സുയോഗ് സുഭാഷ് റാവു ചുമതലയേറ്റു. ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന എ.പി. സുനിൽ ബാബു കൊല്ലം സോഷ്യൽ ഫോറസ്ട്രി കൺസർവേറ്ററായി സ്ഥലം മാറിയതിനെ തുടർന്നാണ് 2012 ബാച്ച് കേരള കാഡർ ഐ.എഫ്​.എസ് ഓഫിസറും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. സുഭാഷ് റാവു ചുമതല ഏറ്റെടുക്കുന്നത്. തൃശൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, മിൽമ മാനേജിങ്​ ഡയറക്ടർ എന്നീ തസ്തികകൾ വഹിച്ചിട്ടുള്ള ഇദ്ദേഹം വെറ്ററിനറി സർജൻ കൂടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.