സി.പി.ഐ സെമിനാർ ഇന്ന്

മൂന്നാർ: വന്യമ്യഗശല്യത്തിന് ജനപങ്കാളിത്തത്തോടെ ശാശ്വത പരിഹാരം കണ്ടെത്താൻ രാഷ്ട്രീയ പ്രതിനിധികളെ പ​​ങ്കെടുപ്പിച്ച്​ സി.പി.ഐ സെമിനാർ നടത്തുന്നു. ഞായറാഴ്ച ഉച്ചക്ക്​ മൂന്നാർ ടൗണിൽ നടത്തുന്ന സെമിനാറിൽ ഉയർന്നുവരുന്ന ആശയങ്ങൾ മുൻനിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ വനം വകുപ്പുമായി ചർച്ച നടത്തും. മുൻ എം.പി ജോയ്സ് ജോർജ്​, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.വി. ശശി, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം ബാബുലാൽ, വ്യാപാരി വ്യവസായി സമിതി അംഗം ജാഫർ സാദ്ദിഖ്​, പരിസ്ഥിതി പ്രവർത്തകൻ അഡ്വ. മുഹമ്മദ് ഇബ്രാഹീം തുടങ്ങിയവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.