പട്ടയനടപടി അധികൃതർ വൈകിപ്പിക്കുന്നു -മലഅരയ മഹാസഭ

തൊടുപുഴ: ഇടുക്കിയിലെ മലയോര-ആദിവാസി മേഖലകളില്‍ ഉള്‍പ്പെടെ പട്ടയവിതരണം തടസ്സപ്പെടുത്താന്‍ അനാവശ്യ തടസ്സവാദങ്ങളും യുക്തിരഹിതമായ സംശയങ്ങളും ഉയര്‍ത്തുന്നതായി അഖില തിരുവിതാംകൂര്‍ മലഅരയ മഹാസഭ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. 2020 ജൂണ്‍ രണ്ടിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആരംഭിച്ച പട്ടയ നടപടി ഏതാനും നാളുകളായി തടസ്സപ്പെട്ട നിലയിലാണ്. ആറുമാസത്തിനിടെ ഇടുക്കിയില്‍ ഒരു പട്ടയംപോലും വിതരണം ചെയ്തിട്ടില്ല. എന്നാല്‍, പട്ടയവിതരണ നടപടി നിര്‍ത്തി​വെച്ചിട്ടില്ലെന്നും നടപടി പുരോഗമിക്കുകയാണെന്നുമാണ് കലക്ടറേറ്റില്‍നിന്ന്​​ ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നത്. അധികൃതർ അലംഭാവം അവസാനിപ്പിച്ചില്ലെങ്കില്‍ അവകാശ സമര പ്രഖ്യാപനത്തോ​ടൊപ്പം വനം, റവന്യൂ ഓഫിസുകള്‍ ഉപരോധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ്​ കെ.ബി. ശങ്കരന്‍, വൈസ് പ്രസിഡന്‍റ്​ പി.വി. വിജയന്‍, ജനറല്‍ സെക്രട്ടറി വി.പി. ബാബു, ജോ. സെക്രട്ടറി എം.ഐ. വിജയന്‍, തൊടുപുഴ മേഖല ചെയര്‍മാന്‍ കെ.കെ. സോമന്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു. ഹർത്താൽ പ്രഖ്യാപിച്ചത് ഇരുട്ടിന്റെ ശക്തികൾ -സി.പി.ഐ കട്ടപ്പന: ഹരിത ട്രൈബ്യൂണലിൽ നിലവിലില്ലാത്ത കേസിന്റെ പേരിൽ സി.പി.ഐ സമ്മേളനം ആരംഭിക്കുന്ന ദിവസം ദേവികുളം താലൂക്കിൽ ഹർത്താൽ പ്രഖ്യാപിച്ച ഇരുട്ടിന്റെ ശക്തികളെ ജനങ്ങൾ നേരിടുമെന്ന് സി.പി.ഐ ജില്ല കമ്മിറ്റി. അതിജീവന പോരാട്ട വേദിയെന്ന പേരിൽ രംഗത്തുവന്നിരിക്കുന്ന സംഘടന ആരുടെയൊ ബിനാമിയാണ്. ഇവർ സി.പി.ഐയെ അപമാനിക്കാൻ നിരന്തരം നുണപ്രചാരണങ്ങൾ മാധ്യമങ്ങളിലൂടെ അഴിച്ചുവിടുകയാണ്​. മന്ത്രി പി. പ്രസാദ് ഹരിത ട്രൈബ്യൂണലിൽ നൽകിയിരിക്കുന്ന ഹരജി നിലനിൽക്കുന്ന ഒന്നല്ല. സംസ്ഥാന സർക്കാർ തോട്ടങ്ങളെയും ജനവാസ മേഖലകളെയും കരുതൽ മേഖലയിൽനിന്ന്​ ഒഴിവാക്കാൻ നേരത്തേ തീരുമാനമെടുത്തിട്ടുണ്ട്. ദേവികുളത്ത് ഹർത്താലിന് നേതൃത്വം നൽകുന്ന അതിജീവന പോരാട്ട വേദി ഇന്നലത്തെ മഴയത്ത് കുരുത്ത തകരയാണെന്നും സി.പി.ഐ. ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ, നേതാക്കളായ മാത്യു വർഗീസ്, വി.ആർ. ശശി, വി.എസ്. അഭിലാഷ് എന്നിവർ പറഞ്ഞു. പാറത്തോട്ടിൽ വായ്പമേള ഇടുക്കി: 'എന്റെ സംരംഭം നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി ദേവികുളം താലൂക്ക് വ്യവസായ ഓഫിസും കൊന്നത്തടി ഗ്രാമപഞ്ചായത്തും സംയുക്തമായി വായ്പ/ ലൈസന്‍സ് മേള സംഘടിപ്പിച്ചു. ഉദ്യം രജിസ്‌ട്രേഷന്‍, ലൈസന്‍സ്, സബ്സിഡിയോടുകൂടി ലോണ്‍ എന്നിവ ലഭിക്കാനുള്ള സഹായം സംരംഭകര്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്. പാറത്തോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തിയ മേള പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ടി.പി മൽക്ക അധ്യക്ഷതവഹിച്ചു. പുതിയ സംരംഭം തുടങ്ങാന്‍ താൽപര്യമുള്ളവര്‍ക്ക് ദേവികുളം താലൂക്ക് വ്യവസായ ഓഫിസുമായും കൊന്നത്തടി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ വകുപ്പിന്റെ ഹെല്‍പ് ഡെസ്‌കുമായും ബന്ധപ്പെടാം. ഫോൺ 8921311435. ​TDL LOANMELA വായ്പമേള പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് ഉദ്ഘാടനം ചെയ്ത്​ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.