രാജാക്കാട്: കർഷകദ്രോഹ പ്രഖ്യാപനങ്ങളിൽനിന്ന് സർക്കാർ പിൻവാങ്ങിയത് ജനരോഷം ഉയർന്ന സാഹചര്യത്തിലെന്ന് കോൺഗ്രസ് നേതാക്കൾ. ജില്ലയിലെ നിർമാണ നിരോധനം അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കരുതൽ മേഖല വിഷയത്തിൽ 2019ലെ സർക്കാർ തീരുമാനം തിരുത്തിയതും പുനഃപരിശോധന ഹരജിക്ക് തയാറായതും സർക്കാറിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തിലാണ്. ഇതുപോലെ നിർമാണ നിരോധനവും പിൻവലിക്കണമെന്നും, വ്യാപാരികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങൾ നേരിടുന്ന പട്ടയ പ്രശ്നങ്ങളിലടക്കം അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്നും കോൺഗ്രസ് ജില്ല കമ്മിറ്റി അംഗം എം.ആർ. പ്രകാശ്, ദേവികുളം ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ മോഹനൻ കൊട്ടാരത്തിൽ, ബിനോയി ചെറുപുഷ്പം, ഉടുമ്പൻചോല ബ്ലോക്ക് ജനറൽ സെക്രട്ടറി ജോഷി കന്യാക്കുഴി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.