ഇന്ന്​ ലോക ഫോട്ടോഗ്രഫി ദിനം

ബാബു: വന്യജീവികളുടെ സ്വന്തം ഫോട്ടോഗ്രാഫർ തൊടുപുഴ​: ആനകളുടെ ചിത്രമെടുക്കാനാണ്​ അലൻ ബാബു ചിന്നാറിലെത്തിയത്​. മണിക്കൂറുകളായി കാമറയുമായി കാത്തിരിപ്പ്​ തുടരുകയാണ്​. പെട്ടെന്നാണ്​ മുന്നിലേക്ക്​ കാട്ടാന അലറിപ്പാഞ്ഞ്​ വരുന്നത്​. ഒരു നിമിഷം ഞെട്ടിയെങ്കിലും തിരിഞ്ഞോടി. ഓട്ടത്തിനിടെ തെറിച്ചുവീണു. ആനയുടെ കണ്ണിൽനിന്ന്​ രക്ഷപ്പെട്ടെങ്കിലും വീഴ്ചയിൽ കാലിന്​ പരിക്കേ​ൽക്കുകയും കൈയിലുണ്ടായിരുന്ന രണ്ടര ലക്ഷം രൂപ ചെലവ്​ വരുന്ന കാമറ താഴെ വീണ്​ തകരുകയും ചെയ്തു. ഇത്തരം പല സംഭവങ്ങളും കാട്ടിൽവെച്ച്​ നേരിട്ടെങ്കിലും വന്യജീവി ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടത്തിന്​ 51ാം വയസ്സിലും ഒരു കുറവും ഉണ്ടായിട്ടില്ലെന്ന്​ അലൻസ്​ ബാബു പറയുന്നു. രാജാക്കാട്​ സ്റ്റുഡിയോ നടത്തുന്ന പുല്ലുവെട്ടത്ത്​ അലൻസ്​ ബാബുവെന്ന ബാബു തോമസ്​​​ രാജാക്കാട്ടെ മലയോര ഗ്രാമത്തിൽനിന്ന്​ വാങ്ങിക്കൂട്ടിയ അവാർഡുകളുടെ എണ്ണം നൂറിനടുത്താണ്​. വീടിനടു​ത്ത്​ ഒരു ബ്ലാക്ക്​ ആൻഡ്​ വൈറ്റ്​ സ്റ്റുഡിയോയിൽ കയറി ഇറങ്ങി നടക്കുന്നതിനിടെയാണ്​​ ബാബുവെന്ന 10 വയസ്സുകാരന്​ ഫോട്ടോഗ്രഫിയോട്​ മോഹം കയറുന്നത്​​. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്റ്റുഡിയോയിൽ സഹായിയായി എത്തി. പിന്നീട്​ സ്വന്തമായി സ്റ്റുഡിയോയും തുടങ്ങി. ചെറുപ്രായത്തില്‍തന്നെ പ്രകൃതിയും പക്ഷികളും എല്ലാം മനസ്സിന്‍റെ കാമറയില്‍ പകര്‍ത്തിയാണ് വൈൽഡ്​ ലൈഫ്​ ഫോട്ടോഗ്രഫിയോട്​ പ്രണയം തുടങ്ങുന്നത്. കേരളത്തിലെ വന്യജീവി സ​ങ്കേതങ്ങൾ കൂടാതെ വാൽപാറ, മസിനഗുഡി, കബനി, ബന്ദിപ്പുർ എന്നിവിടങ്ങളിലെ മിക്ക വനത്തിലൂടെയും ബാബു മാസങ്ങളോളം ചിത്രങ്ങൾക്കായി അലഞ്ഞിട്ടുണ്ട്​. മൂന്ന് വര്‍ഷത്തെ യാത്രക്കൊടുവിൽ പകർത്തിയ കൂട്ടിലേക്ക്​ പറന്നിറങ്ങുന്ന വേഴാമ്പലിന്‍റെ ചിത്രത്തിന്​ ദേശീയ അവാര്‍ഡും സ്വന്തമാക്കാനായി. ഫോട്ടോവൈഡ് പുരസ്കാരം, സംസ്ഥാന പി.ആര്‍.ഡി അവാര്‍ഡ്, കേരള ബയോഡൈവേഴ്‌സിറ്റി അവാര്‍ഡ്, അഗ്രികള്‍ചര്‍ അവാര്‍ഡുകള്‍, ഇന്ത്യന്‍ ബയോഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ് എക്‌സ്‌പോ അവാര്‍ഡ് തുടങ്ങിയവ ബാബുവിന്​ ലഭിച്ച അംഗീകാരങ്ങളിൽ ചിലത്​ മാത്രം​. കാടിനെ പകർത്താൻ ബാബു വീട്​ വിട്ടിറങ്ങുമ്പോൾ വീട്ടുകാര്യങ്ങൾ നോക്കി നടത്തുന്നത്​ ഭാര്യ എലിസബത്താണ്​. ബാബുവിന്‍റെ ചിത്രങ്ങൾ ആദ്യം കണ്ട്​ അഭിപ്രായം പറയുന്നവരും ഭാര്യയും മക്കളായ മെറ്റിൽഡയും അലനുമാണ്​​. അഫ്​സൽ ഇബ്രാഹിം TDL ALENS BABU ബാബു തോമസ് TDL ALENBABU1, AENBABU2, ALENBABU3, ALENBABU4, ALENBABU5, ALENBABU6, ALENBABU7 അലൻബാബു പകർത്തിയ ചിത്രങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.