വീട്​ നിർമിച്ച്​ നൽകി

പരിപാടി ഇന്ന്​ പട്ടയംകവല ആർപ്പാമറ്റം ജലാലിയ നഗർ: മജ്​ലിസുന്നൂറും സ്വലാത്ത്​ ഹൽഖയും അബ്ദുൽകരീം മുസ്​ലയാർ അൻവരി -വൈകു. 7.00 പുറപ്പുഴ: വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്‍റെ സന്തോഷത്തിലാണ് പുറപ്പുഴ എരുമതൊണ്ടിൽ മാമച്ചനും കുടുംബവും. പുറപ്പുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് ഇവർ താമസിച്ചിരുന്നത്. ഭിന്നശേഷിക്കാരനായ ഏക മകനും രോഗിയായ ഭാര്യയും അടങ്ങുന്ന കുടുംബമാണ് മാമച്ചന്‍റേത്. കൂലിപ്പണിക്കാരനായിരുന്ന മാമച്ചന് ആരോഗ്യകാരണങ്ങളാൽ തൊഴിലിനു പോകാനാവാത്ത അവസ്ഥയിലുമാണ്. തീർത്തും വാസയോഗ്യമല്ലാത്ത വീട്ടിലാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. ഇക്കാര്യം ശ്രദ്ധയിൽപെട്ട പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റും അഞ്ചാം വാർഡ് മെംബറുമായ രാജേശ്വരി ഹരിധരൻ മുൻകൈയെടുത്താണ് ഇവർക്ക് വീട് നിർമിച്ചു നൽകിയത്. അഞ്ചുമാസം കൊണ്ട് 600 സ്ക്വയർ ഫീറ്റിൽ ഏഴ്​ ലക്ഷത്തോളം രൂപ മുടക്കിയാണ് വീട് നിർമിച്ചത്. താക്കോൽദാനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. വാർഡ് മെംബർ രാജേശ്വരി ഹരിധരൻ അധ്യക്ഷത വഹിച്ചു. നിർമാണ കാര്യങ്ങൾക്ക് ഒപ്പം നിന്ന സിബി മലയക്കുടിയിൽ, ബ്ലോക്ക് മെംബർ മാർട്ടിൻ ജോസഫ്, പഞ്ചായത്തംഗങ്ങളായ എ.കെ. ഭാസ്കരൻ, ജോർജ് മുല്ലക്കരി, അച്ചാമ ജോയി, ജയസൂര്യ, സഹകരണ ബാങ്ക് പ്രസിഡന്റ് ജോൺസൺ, നിർമാണ കമ്മിറ്റിയംഗം സനൽകുമാർ, റെനീഷ് മാത്യു, ശിവൻപിള്ള എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.