മുന്‍കാല ജനപ്രതിനിധികളെ ആദരിച്ചു

നെടുങ്കണ്ടം: ബ്ലോക്ക് പഞ്ചായത്തിലെ . എം.എം. മണി എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ടി. കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഉഷാകുമാരി മോഹന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ റാണി തോമസ്, വി.എന്‍. മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കര്‍ഷക ദമ്പതികളെ ആദരിച്ചു നെടുങ്കണ്ടം: കര്‍ഷക കോണ്‍ഗ്രസ് ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ കര്‍ഷക ദമ്പതികളായ നെടുങ്കണ്ടം കോമ്പയാര്‍ സ്വദേശികളായ അബ്ദുൽ വഹാബ് - ഹസീന ബീവി എന്നിവരെ ആദരിച്ചു. കെ.പി.സി.സി സെക്രട്ടറി എം.എൻ. ഗോപി പൊന്നാട അണിയിച്ചു. മുതിര്‍ന്ന കര്‍ഷകൻ നാങ്ക്‌തൊട്ടി സ്വദേശി വര്‍ക്കി ജോസഫ്, യുവ കര്‍ഷകൻ ഇരട്ടയാര്‍ സ്വദേശി അഡോണ്‍ എന്നിവരെ വീടുകളില്‍ എത്തിയും ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.