സ്വാതന്ത്ര്യസമര സേനാനിയെ ആദരിച്ച്​ ജനമൈത്രി ​പൊലീസ്​

കരിമണ്ണൂർ: രാജ്യത്തി‍ൻെറ 75മത് സ്വാതന്ത്ര്യദിനത്തിൽ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ മണിമലക്കുന്നേൽ ഔസേഫ് ജോർജിനെ (93) കരിമണ്ണൂർ ജനമൈത്രി പൊലീസ്​ നേതൃത്വത്തിൽ ആദരിച്ചു. ഇൻസ്പെക്ടർ സുമേഷ് സുധാകര‍‍ൻെറ നേതൃത്വത്തിൽ പൊലീസുകാരും പെരിങ്ങാശ്ശേരി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെയും കരിമണ്ണൂർ സെന്‍റ്​ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെയും എസ്​.പി.സി കാഡറ്റുകളും അടക്കം ഒരു പ്ലറ്റൂൺ സേനാംഗങ്ങൾ സന്നിഹിതരായിരുന്നു. ജില്ലയിൽ ജീവിച്ചിരിക്കുന്ന രണ്ട് സ്വാതന്ത്ര്യസമര സേനാനികളിൽ ഒരാളാണിദ്ദേഹം. പൊലീസുകാരും കുട്ടികളുമായി സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ഓർമകൾ അദ്ദേഹം പങ്കുവെച്ചത് നവ്യാനുഭവമായി. പരിപാടികൾക്ക് കരിമണ്ണൂർ എസ്.ഐ പി.എൻ. ദിനേഷ്, ബിജു ജേക്കബ്, എ.എസ്.ഐമാരായ പി.ജി. രാജേഷ്, മുഹമ്മദ് അനസ്, ജനമൈത്രി സി.ആർ.ഒ റെജിമോൻ, ബീറ്റ് ഓഫിസർമാരായ പി.എ. ഷരീഫ്, ടി.എസ്.​ ജമാൽ എന്നിവർ നേതൃത്വം നൽകി. അദ്ദേഹത്തി‍ൻെറ മകൻ ജോർജ് മണിമലയും മറ്റ് കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. FOTO JANAMAITHRI POLICE ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ മണിമലക്കുന്നേൽ ഔസേഫ് ജോർജിനെ കരിമണ്ണൂർ ജനമൈത്രി പൊലീസ്​ നേതൃത്വത്തിൽ ആദരിക്കുന്നു ചരക്ക് സേവനനികുതി ഓഫിസുകൾ തൊടുപുഴയിൽ നിലനിർത്തണം -മർച്ചന്‍റ്​സ്​ അസോ. തൊടുപുഴ: സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ചരക്ക് സേവനവകുപ്പി‍ൻെറ ഓഫിസുകൾ തൊടുപുഴയിൽനിന്ന്​ മാറ്റാനുള്ള ശ്രമത്തിൽനിന്ന്​ അധികാരികൾ പിന്മാറണമെന്ന് തൊടുപുഴ മർച്ചന്‍റ്​സ്​ അസോ. ആവശ്യപ്പെട്ടു. ജില്ലയിൽ ജി.എസ്​.ടി രജിസ്ട്രേഷനുള്ള വ്യാപാരികളിൽ ഭൂരിഭാഗവും തൊടുപുഴയിലാണ്​. ഓഫിസുകൾ മാറ്റിയാൽ തൊടുപുഴയിലെ വ്യാപാരികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന്​ അസോ. പ്രസിഡന്‍റ്​ അജീവ് പുരുഷോത്തമൻ പറഞ്ഞു. നിലവിൽ ഓഫിസുകൾ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ഥലത്ത് ടാക്സ് പെയേർസ് യൂനിറ്റ്, എൻഫോഴ്‌സ്മെന്‍റ്​ യൂനിറ്റ്, ഇന്റലിജന്‍റ്​സ്​ ഓഫിസ്, ഡിവിഷനൽ ഓഫിസ്, ഡി.സി ഓഡിറ്റ് എന്നിവ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. അസോ. ജനറൽ സെക്രട്ടറി സജി പോൾ, ട്രഷറർ കെ.എച്ച്. കനി, ജോസ് ആലപ്പാട്ട്, എവർഷൈൻ, സെയ്​ത്​ മുഹമ്മദ്‌ വടക്കയിൽ, വി. സുവിരാജ്, ബെന്നി ഇല്ലിമൂട്ടിൽ, ഇ.എ. അഭിലാഷ്, സജിത്കുമാർ തുടങ്ങിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.