വട്ടവടയിലെ പാലം തകർന്നു; ചരക്കുനീക്കം പ്രതിസന്ധിയിൽ

മൂന്നാർ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ പാലം തകർന്നതോടെ വട്ടവടയിൽനിന്നുള്ള ചരക്കുനീക്കം പ്രതിസന്ധിയിൽ. ടോപ് സ്റ്റേഷനിൽനിന്ന്​ വട്ടവടയിലേക്ക് പോകുന്ന വഴിയിൽ മണത്തളത്തിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസിന്​ സമീപമുള്ള പാലത്തി‍ൻെറ ഒരുഭാഗമാണ് തകർന്നത്. വലിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ സാധിക്കാത്തതുമൂലം ടൺകണക്കിന് പച്ചക്കറികളാണ് നശിക്കുന്നത്. പാലത്തി‍ൻെറ അഭാവം വട്ടവടയിൽ ഉൽപാദിപ്പിക്കുന്ന ശീതകാല പച്ചക്കറികൾ മറ്റിടങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രതിസന്ധിയാവുകയാണ്. ചെറിയ വാഹനങ്ങൾ കഷ്ടിച്ച് കടന്നുപോകുമെങ്കിലും ഭാരംകൂടിയ വാഹനങ്ങൾക്ക് കടന്നുപോകുന്നതിന് പ്രയാസമുണ്ട്​. ചരക്കുനീക്കം നിലച്ചാൽ വട്ടവടയിലേക്ക് അരി ഉൾപ്പെടെ അത്യാവശ്യ വസ്തുക്കൾ എത്തിക്കുന്നതും പ്രതിസന്ധിയിലാകും. വിളവെടുക്കുന്ന ശീതകാല പച്ചക്കറികൾ മറ്റിടങ്ങളിലേക്ക് എത്തിക്കാനാവാതെ കർഷകർക്ക് കനത്ത നഷ്ടമാണ് നേരിടേണ്ടിവരിക. ചിത്രം 1 വട്ടവടയിലെ മണത്തളത്ത് തകർന്ന പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.