പ്രളയം എടുത്ത പാലം പുനര്‍നിര്‍മിക്കണമെന്ന ആവശ്യവുമായി കള്ളകുട്ടി ആദിവാസി ഗ്രാമത്തിൻെറ കാത്തിരിപ്പ് തുടരുന്നു. പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗമാണ് 2018ലെ മഹാപ്രളയത്തില്‍ തകര്‍ന്നത്. ഇതിനുശേഷം ഈറ്റയും മറ്റും ഉപയോഗിച്ച് തോടിന് ഇരുവശത്തും മരങ്ങളുമായി ബന്ധപ്പെടുത്തി നിര്‍മിച്ച തൂക്കുപാലമാണ് ഇപ്പോള്‍ പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയം. നല്ലതണ്ണിയാറിന് കുറുകെ ആദിവാസികള്‍ നിര്‍മിച്ച ഈ താൽക്കാലിക ഈറ്റപ്പാലവും ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. പ്രളയത്തില്‍ ഇവിടെ ഉണ്ടായിരുന്ന കോണ്‍ക്രീറ്റ് പാലം ഒലിച്ചുപോയതിനുശേഷം ഈറ്റയും കമ്പിയും കയറും ഉപയോഗിച്ച് നാലുതവണ താൽക്കാലിക തൂക്കുപാലം നിർമിച്ചിരുന്നു. 27കുടുംബങ്ങളാണ് കോളനികളിലുള്ളത്. രോഗംവന്നാല്‍ നാലുകിലോമീറ്റര്‍ വനത്തിലൂടെ ചുമന്നുവേണം ആശുപത്രിയിലെത്തിക്കാന്‍. ആനക്കുളത്തുനിന്ന് ഏഴ് കിലോമീറ്റര്‍ അകലെ അമ്പതാംമൈലില്‍ എത്തിയശേഷം നിബിഡ വനത്തിലൂടെ നാല് കിലോമീറ്റര്‍ നടന്നുവേണം ഇവിടെയെത്താൻ. വഴിയില്‍ പലപ്പോഴും കാട്ടാനകളും കാട്ടുപോത്തുമടക്കം വന്യജീവികൾ ഭീഷണിയാകും. കടുവയും കരടിയും പുലിയും എന്നുവേണ്ട എല്ലാവിധ വന്യജീവികളും ഈ ആദിവാസി കോളനിയോട് ചേര്‍ന്നുണ്ട്. 2019ല്‍ റിബിൽഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടേക്ക് റോഡും പുഴക്ക് കുറുകെ പാലവും നിർമിക്കുമെന്ന് ജനപ്രതിനിധികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതുവരെ ടെൻഡര്‍ നടപടി പോലും ആകാത്തതിനാല്‍ പാലവും റോഡും സ്വപ്‌നമായി അവശേഷിക്കുകയാണ്. ചിത്രം: TDL Kallakutti kudi നല്ലതണ്ണിയാറിന് കുറുകെ ആദിവാസികള്‍ നിർമിച്ച താൽക്കാലിക ഈറ്റപ്പാലം 'വീട് ഒലിച്ചുപോകുന്നത് കണ്ടുനില്‍ക്കാനേ കഴിഞ്ഞുള്ളൂ' മഹാപ്രളയത്തില്‍ ജില്ലയില്‍ ഏറ്റവും നാശനഷ്ടം നേരിട്ട പഞ്ചായത്തുകളിലൊന്നാണ് മാങ്കുളം. ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മാങ്കുളം പെരുമ്പന്‍കുത്ത് പട്ടരുമഠത്തില്‍ റോയിക്ക് ഇന്നും നടുക്കുന്ന ഓര്‍മയാണ്. വലിയ ശബ്ദംകേട്ടാണ് റോയിയും ഭാര്യ ബിന്നിയും വീടിന് പുറത്തെത്തിയത്. നോക്കുമ്പോൾ ചുറ്റും വെള്ളം. ഉടന്‍ വീട്ടിലുണ്ടായിരുന്ന രണ്ട് പെണ്‍മക്കളെയും വിളിച്ച് പുറത്തേക്കോടി. മിനിറ്റുകള്‍ക്കകം കുത്തിയൊലിച്ചെത്തിയ മലവെള്ളം വീടും കൊണ്ടുപോകുന്നതുകണ്ട് നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഉടുതുണിയല്ലാതെ മറ്റൊന്നും ലഭിച്ചില്ല. അരയേക്കറിലധികം സ്ഥലവും കൃഷിയും ഉരുളെടുത്തു. വീടുവെക്കാനുള്ള സഹായം സര്‍ക്കാറില്‍നിന്ന് ലഭിച്ചെങ്കിലും കൃഷിഭൂമിക്ക് നഷ്ടപരിഹാരമൊന്നും ലഭിച്ചില്ല. TDL Roy റോയി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.