തൊടുപുഴ: ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ ഇടുക്കി പാർലമെന്‍റ് മണ്ഡലത്തിൽ നടപ്പാക്കിവരുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ റൈസിന്‍റെ ഭാഗമായി ജില്ലയിലെ ട്രൈബൽ മേഖലയിലെ കുട്ടികൾക്ക് ഈ വർഷം മുതൽ കണക്കിനും ഇംഗ്ലീഷിനും പ്രത്യേക പരിശീലന പരിപാടി നടപ്പാക്കും. തൊടുപുഴ ന്യൂമാൻ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന എം.പിയുടെ റൈസ് മെറിറ്റ് അവാർഡ് വിതരണ ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. അവാർഡ് വിതരണം മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാര്‍ എ. ഗാന്ധി നിർവഹിച്ചു. പി.ജെ. ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. റൈസ് കോഓഡിനേറ്റർ ഡോ. ജോസുകുട്ടി ഒഴുകയിൽ, തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, ഹയർ സെക്കൻഡറി എജുക്കേഷൻ റീജനൽ ഡെപ്യൂട്ടി ഡയറക്ടർ, എം. സന്തോഷ് കുമാർ, ഇടുക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. ബിന്ദു, തൊടുപുഴ ഡി.ഇ.ഒ ശ്രീലത തുടങ്ങിയവർ പങ്കെടുത്തു. ഇടുക്കി സുവർണ ജൂബിലി തപാൽ പ്രകാശനം തൊടുപുഴ: ഇടുക്കി ജില്ല രൂപവത്കരിച്ച് 50 വർഷം പൂർത്തിയായ വേളയിൽ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തപാൽ വകുപ്പിന്റെ സഹകരണത്തോടെ ജില്ല ഭരണകൂടം പുറത്തിറക്കിയ തപാൽ സ്റ്റാമ്പിന്റെ പ്രകാശനം മന്ത്രി റോഷി അഗസ്റ്റ്യൻ നിർവഹിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കസ്റ്റമൈസെഡ് മൈ സ്റ്റാമ്പിന്റെ പ്രകാശനം വാഴൂർ സോമൻ എം.എൽ.എക്ക് കൈമാറിയാണ് മന്ത്രി നിര്‍വഹിച്ചത്. ഇടുക്കി ആര്‍ച് ഡാമിന്റെ ചിത്രം ആലേഖനം ചെയ്ത് പുറത്തിറക്കുന്ന ലോകത്തിലെ ആദ്യ സ്റ്റാമ്പ് എന്ന പ്രാധാന്യവും ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ആദ്യ സ്റ്റാമ്പ് എന്ന വിശേഷണവും ഇടുക്കി സ്റ്റാമ്പിന് ഉണ്ട്. ഡീൻ കുര്യാക്കോസ് എം.പി, കലക്ടര്‍ ഷീബ ജോര്‍ജ്, ഇടുക്കി പോസ്റ്റല്‍ സൂപ്രണ്ട് കെ.ജെ. സെനിനാമ്മ, എ.ഡി.എം ഷൈജു പി. ജേക്കബ്, പോസ്റ്റല്‍ അസിസ്റ്റന്റ് സൂപ്രണ്ട് ആര്‍. രശ്മി, ജില്ല പ്ലാനിങ് ഓഫിസര്‍ സാബു വര്‍ഗീസ്, ഇടുക്കി തപാല്‍ വകുപ്പ് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവ് ഡോ. ഗിന്നസ് മാടസ്വാമി, പൈനാവ് പോസ്റ്റ്മാസ്റ്റര്‍ നിതിന്‍ ബോസ്, കലക്ടറേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്റ്റാമ്പ് പ്രകാശനം. സ്റ്റാമ്പ് പുറത്തിറക്കാൻ സജീവമായി പ്രവര്‍ത്തിച്ച ഡോ. ഗിന്നസ് മാടസ്വാമിയെ വാഴൂര്‍ സോമന്‍ എം.എല്‍.എ പൊന്നാടയണിയിച്ചു. TDL STAMAP തപാൽ സ്റ്റാമ്പിന്റെ പ്രകാശനം മന്ത്രി റോഷി അഗസ്റ്റ്യന്‍ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.