പി.ഡി.പി ബഹുജന കാമ്പയിൻ

തൊടുപുഴ: വിചാരണത്തടവുകാരനായി കഴിയുന്ന അബ്ദുന്നാസിർ മഅ്ദനിക്ക് നീതി നൽകണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ബഹുജന കാമ്പയിന്​ തൊടുപുഴയിലും തുടക്കംകുറിച്ചു. പ്രതിജ്ഞസദസ്സ്​ പി.ഡി.പി ജില്ല പ്രസിഡന്‍റ്​ കെ. കബീർ ഉദ്ഘാടനം ചെയ്തു. തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്‍റ്​ ജലീൽ ഉടുമ്പന്നൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഹമ്മദ് മൗലവി കൗസരി മുഖ്യപ്രഭാഷണം നടത്തി. അഫ്സൽ ആലക്കോട്, അബ്ദുൽറഹീം, മൊയ്തീൻ കുഞ്ഞ്, യൂസഫ് പെരുമ്പള്ളിച്ചിറ, റഷീദ്, ജബ്ബാർ റസാക്ക് എന്നിവർ നേതൃത്വം നൽകി. TDL PDP മഅ്ദനിക്ക് നീതി നൽകണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി തൊടുപുഴയിൽ സംഘടിപ്പിച്ച ബഹുജന കാമ്പയിൻ സൈന്യത്തെ കാവിവത്​കരിക്കാൻ ശ്രമം -കെ.എസ്​. ശബരീനാഥൻ വണ്ടിപ്പെരിയാർ: മോദി സർക്കാർ ഇന്ത്യൻ ജനാധിപത്യത്തിന്‍റെ കടക്കൽ കത്തിവെക്കുകയാണെന്നും ഇന്ത്യൻ സൈന്യത്തെ കാവിവത്കരിക്കാനാണ്​ നീക്കമെന്നും യൂത്ത് കോൺഗ്രസ്​ സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്. ശബരീനാഥൻ. ഗാന്ധിജിയുടെയും ജവഹർലാൽ നെഹ്റുവിന്‍റെയും ആശയങ്ങൾ സി.പി.എം അംഗീകരിച്ചിരിച്ചതിന്‍റെ തെളിവാണ് അവർ നടത്തുന്ന സാതന്ത്ര്യദിനാഘോഷങ്ങൾ എന്നും ശബരീനാഥൻ പറഞ്ഞു. പീരുമേട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടന സംരക്ഷണസദസ്സ്​ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ പുഷ്പക്കണ്ടം റാലി ഫ്ലാഗ്ഒഫ് ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ്​ ഫ്രാൻസിസ് അറക്കൽപറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ്​ മുകേഷ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. അരുൺ, ശാരി ബിനു ശങ്കർ, മനോജ് രാജൻ, എബിൻ കുഴിവേലി, ആൽവിൻ ഫിലിപ്പ്, ഷാജി പൈനാടത്ത്, ആർ. ഗണേശൻ, അരുൺ പൊടിപാറ തുടങ്ങിയവർ സംസാരിച്ചു. TDL Vandiperiyar വണ്ടിപ്പെരിയാറിൽ നടന്ന ഭരണഘടന സംരക്ഷണ സദസ്സ്​​ കെ.എസ്. ശബരീനാഥൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.