കൊമ്പൻ ആട്ടിൻകൂട്​​ തകർത്തു

മറയൂർ: രാത്രി ആദിവാസിക്കുടിയിലിറങ്ങിയ കൊമ്പനാന ആട്ടിൻകൂട്​​ തകർത്തു. കഴിഞ്ഞദിവസം രാത്രി 11ഓടെ മറയൂർ ഈച്ചാംപ്പെട്ടി ആദിവാസിക്കുടിയിലാണ്​ ആട്ടിൻകൂട്​​ തകർത്തത്​. ആടുകളുടെ കരച്ചിലും മതിൽ തകർന്ന്​ വീഴുന്ന ശബ്ദവും കേട്ട്​ അയൽവാസികൾ എത്തി ഒച്ചയിട്ടപ്പോഴാണ് കൊമ്പൻ മടങ്ങിയത്​. TDL ATTIN THOZHUTHU മറയൂർ ഈച്ചാംപ്പെട്ടിയിൽ കൊമ്പൻ തകർത്ത ആട്ടിൻകൂട്​ യുവതിയെ ഡോഗ് സ്ക്വാഡിലെ നായ്​ കടിച്ചു ചെറുതോണി: സ്വാതന്ത്ര്യദിന പരേഡ്​ കാണാൻ എത്തിയ യുവതിയെ ഡോഗ് സ്ക്വാഡിലെ നായ്​ കടിച്ചു. എം.പി ഓഫിസിലെ സെക്രട്ടറി തടിയമ്പാട് പേപ്പാറ സ്വദേശിനി ഷാന്‍റിക്കാണ്​ കടിയേറ്റത്​. ഇവരെ ഇടുക്കി മെഡിക്കൽ കോളജിൽ വിദഗ്ധ പരിശോധനക്കു ശേഷം കുത്തിവെപ്പ്​ നൽകി വിട്ടയച്ചു. പരേഡിന്​ ശേഷം ഡോഗ് ഷോ ഉണ്ടായിരുന്നു. വിവിധ കേസുകളിൽ കഴിവുതെളിയിച്ച ഇടുക്കി ഡോഗ് സ്ക്വാഡിലെ അഞ്ച്​ നായ്ക്കളെയാണ് തിങ്കളാഴ്ച ഗ്രൗണ്ടിൽ കൊണ്ടുവന്നത്​. ഷോക്ക്​​ ശേഷം പരിശീലകൻ നായെ പുറത്തേക്ക്​ കൊണ്ടുവന്നപ്പോഴാണ്​ സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.