കഞ്ചാവുമായി പിടിയിൽ

തൊടുപുഴ: കാറില്‍ കഞ്ചാവുമായി പോകുന്നതിനിടെ ഒരാള്‍ പൊലീസ്​ പിടിയിലായി. ഇടവെട്ടി മാര്‍ത്തോമ നെല്ലിക്കല്‍ വീട്ടില്‍ മാര്‍ട്ടിനെയാണ് (40) തൊടുപുഴ പൊലീസ്​ അറസ്റ്റ് ചെയ്തത്. മാര്‍ട്ടിന്‍ കാറില്‍ കഞ്ചാവ് വില്‍പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ്​ പിന്തുടര്‍ന്നെങ്കിലും കാര്‍ നിര്‍ത്തിയില്ല. തുടര്‍ന്ന് വൈകീട്ട് ഏഴുമണിയോടെ തൊടുപുഴ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിന് മുന്നില്‍വെച്ച്​ പൊലീസ് ജീപ്പ് വിലങ്ങനെയിട്ട് കാര്‍ തടയുകയായിരുന്നു. പരിശോധനയില്‍ ഇയാളുടെ പക്കല്‍നിന്ന്​ 283 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ് മാര്‍ട്ടിനെന്നും കാറില്‍ പൊതികളാക്കി കഞ്ചാവ് വില്‍പന നടത്തുകയായിരുന്നു ഇയാളെന്നും പൊലീസ്​ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.