തെരുവുനായ്​ക്കളുടെ ആക്രമണത്തിൽ രണ്ട്​ ആട്​ ചത്തു

അടിമാലി: സേനാപതി മേഖലയില്‍ തെരുവുനായ്​ പേടിയിൽ ജനം. ചൊവ്വാഴ്ച സേനാപതി മാർ ബേസില്‍ സ്കൂളിന് സമീപം കൃഷിയിടത്തില്‍ കെട്ടിയിട്ടിരുന്ന രണ്ട്​ ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ചുവന്നകുഴിയില്‍ രാജേഷിന്‍റെ ഒരുവര്‍ഷം പ്രായമുള്ള ആടുകളെയാണ് തെരുവുനായ്ക്കള്‍ കൊന്നത്. ശബ്ദംകേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയപ്പോഴേക്കും കൂട്ടമായെത്തിയ തെരുവുനായ്ക്കള്‍ ഓടിമറഞ്ഞു. തെരുവുനായ്​ നിയന്ത്രണത്തിന് അധികൃതര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും ഇവയുടെ ആക്രമണത്തില്‍ വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. idl adi 2 goat ചിത്രം∙ തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന ചുവന്നകുഴിയില്‍ രാജേഷിന്റെ ആടുകളിലൊന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.