മതേതര കാഴ്ചപ്പാടിന് ഊന്നല്‍ നല്‍കി മുന്നേറണം -മന്ത്രി റോഷി അഗസ്റ്റ്യന്‍

Add to P/2 lead package ഇടുക്കി: ഭാരതമെന്ന സങ്കൽപം ഉയർത്തിപ്പിടിച്ച് മതേതര കാഴ്ചപ്പാടിന് ഊന്നൽ നൽകി മുന്നേറണമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന ശക്തികൾക്കെതിരെയും ജാതി, മത, വർഗ, വർണ വിവേചനങ്ങൾക്ക്​ എതിരെയും പോരാടണമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. തുടർന്ന്​, മന്ത്രി ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. ജില്ല അഭിമുഖീകരിച്ച പ്രളയങ്ങൾ, കോവിഡ് മഹാമാരി തുടങ്ങിയവയോടൊപ്പം ജീവിക്കാനും അവയെ അതിജീവിക്കാനും അവസരം കിട്ടിയവരാണ് നാം ഓരോരുത്തരും. അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ സ്ഥായിയായ മാറ്റം നടപ്പാക്കി വരുന്ന സംസ്ഥാനമാണ്​ കേരളം. ജില്ല നേരിടുന്ന ഭൂപ്രശ്‌നങ്ങൾ, പട്ടയം, കരുതൽ മേഖല വിഷയം തുടങ്ങിയവയിലെല്ലാം ജനപക്ഷത്ത് നിൽക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. പരേഡ് കമാൻഡർ കുമളി പൊലീസ്​ ഇന്‍സ്‌പെക്ടർ ജോബിൻ ആന്‍റണിയുടെ നേതൃത്വത്തിൽ നടന്ന പരേഡിൽ എസ്.പി.സി ബാൻഡ്​, പൊലീസ് ബാൻഡ്​ ഉൾപ്പെടെ 22 പ്ലാറ്റൂൺ അണിനിരന്നു. പരേഡിലെ മികവിന്​ പൊലീസ്​ ഡിസ്ട്രിക്​റ്റ്​ ഹെഡ് ക്വാർട്ടേഴ്‌സ് പ്ലാറ്റൂണും എക്‌സൈസ് പ്ലാറ്റൂണും ഒന്നാം സ്ഥാനം പങ്കിട്ടു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ. ഫിലിപ്പ്, കലക്ടർ ഷീബ ജോർജ്​, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ രാജി ചന്ദ്രന്‍, ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യൻ, ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസ്, എ.ഡി.എം ഷൈജു പി. ജേക്കബ് തുടങ്ങിയവർ സംബന്ധിച്ചു. TDL Roshi ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ മന്ത്രി റോഷി അഗസ്റ്റ്യൻ അഭിവാദ്യം സ്വീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.