P/2 Lead Package തൊടുപുഴ: മതേതരത്വത്തിന്‍റെയും അഖണ്ഡതയുടെയും സന്ദേശം ഉയർത്തിപ്പിടിച്ച് നാടെങ്ങും സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ആഘോഷിച്ചു. ഇതിന്‍റെ ഭാഗമായി സർക്കാർ വകുപ്പുകൾ, തദ്ദേശസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ സംഘടനകൾ, വായനശാലകൾ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ ദേശീയ പതാക ഉയർത്തലും റാലിയുമടക്കം വൈവിധ്യമാർന്ന പരിപാടികൾ നടന്നു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും ജില്ല ഭരണകൂടവും കേരള ചിത്രകലാ പരിഷത്ത് ജില്ല ഘടകവും സംയുക്തമായി സംഘടിപ്പിച്ച 'സ്വാതന്ത്ര്യ ചിത്ര പ്രദര്‍ശനം' മന്ത്രി റോഷി അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ചിത്രകലാ പരിഷത്തിന്‍റെ 15 കലാകാരന്മാരാണ് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ 75 അടി നീളമുള്ള കാന്‍വാസില്‍ പ്രദര്‍ശനം ഒരുക്കിയത്. യൂത്ത് ലീഗ് ശാഖ കമ്മിറ്റികളുടെ നേതൃത്വത്തിൽ യൂനിറ്റി ഡേ സംഘടിപ്പിച്ചു. തൊടുപുഴ ടൗണിൽ മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്‍റ് എം.എസ്. മുഹമ്മദ് പതാക ഉയർത്തി. ജനറൽ സെക്രട്ടറി പി.എം. അബ്ബാസ് സന്ദേശം നൽകി. എം.എ. കരീം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ് പി.എച്ച്. സുധീർ അധ്യക്ഷത വഹിച്ചു. മുതലക്കോടത്ത് പി.എച്ച്. സുധീർ പതാക ഉയര്‍ത്തി. പി.ഇ. നൗഷാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൊടുപുഴ ഉപാസന സാംസ്‌കാരിക കേന്ദ്രത്തിന്‍റെ പരിപാടിയിൽ നഗരസഭ കൗൺസിലർ ജയലക്ഷ്മി ഗോപൻ പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റി 'ജ്യോതിർഗമയ' എന്ന പേരിൽ വാഹന പ്രചാരണജാഥ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്‍റ് സാദിഖ് മംഗളപറമ്പിൽ നയിച്ച ജാഥ ഡീൻ കുര്യാക്കോസ് എം.പി ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് മുകേഷ് മോഹൻ ഉദ്ഘാടനം ചെയ്തു. ജനശക്തി കോൺഗ്രസ് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം ദേശീയ പ്രസിഡന്‍റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. ജനശക്തി മഹിള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് വി.എൻ. ഗിരിജ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ ശ്രീദേവി മുഖ്യ പ്രഭാഷണം നടത്തി. എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി മങ്ങാട്ട്കവലയിൽ സംഘടിപ്പിച്ച ആസാദി സംഗമത്തിൽ സംസ്ഥാന സമിതി അംഗം എസ്.പി. അമീറലി സന്ദേശം നൽകി. ജില്ല പ്രസിഡൻറ് എൻ.എസ്. ഷെഫീഖ് അധ്യക്ഷത വഹിച്ചു. റഷീദ് ഖാസിമി, ബിന്ദു രമേശ്, വി.എം. അബ്ദുൽ ജലീൽ, എം.ബി. അഫ്സൽ തുടങ്ങിയവർ സംസാരിച്ചു. തൊടുപുഴ മർച്ചന്റ്സ് യൂത്ത് വിങ്ങും തൊടുപുഴ നഗരസഭയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു. സാംസ്കാരിക സമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് പ്രസിഡന്‍റ് എം.ബി. താജു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ സനീഷ് ജോർജ് സന്ദേശം നൽകി. വൈസ് ചെയർപേഴ്സൻ ജെസി ജോണി, തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് അജീവ് പുരുഷോത്തമൻ, കെ. ദീപക്, ബിന്ദു പത്മകുമാർ, ടി.എസ്. രാജൻ, എം.എ. കരീം തുടങ്ങിയവർ സംസാരിച്ചു. അടിമാലി: അടിമാലിയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലിയിൽ ആയിരങ്ങൾ അണിനിരന്നു. നാലുവർഷത്തെ ഇടവേളക്കുശേഷം നടന്ന റാലി ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. പഞ്ചായത്ത്, രാഷ്ട്രീയ പാർട്ടികൾ, സഹകരണ സംഘങ്ങൾ, വ്യാപാരികൾ, ക്ലബുകൾ, തൊഴിലാളി യൂനിയനുകൾ, സ്കൂളുകൾ, കോളജുകൾ, സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവ നേതൃത്വം നൽകി. അറ്റാഡ്സ് പ്രസിഡന്‍റ് പി.വി. സ്കറിയ പതാക ഉയർത്തി. അടിമാലി എസ്.എച്ച്.ഒ ക്ലീറ്റസ് കെ. ജോസഫ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. അഡ്വ. എ. രാജ എം.എൽ.എ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് പി. മോഹൻദാസ് സന്ദേശം നൽകി. രാജകുമാരി: പഞ്ചായത്തിന്‍റെയും വ്യാപാരി-സാമൂഹിക-സാംസ്‌കാരിക സംഘടനകൾ, കുടുംബശ്രീ സ്വയം സഹായ സംഘങ്ങൾ, സ്കൂളുകൾ, കോളജുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രാജകുമാരിയിൽ സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് സുമ ബിജു അധ്യക്ഷത വഹിച്ചു. മുട്ടം: മുട്ടം ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പതാക ഉയർത്തലും റാലിയും നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് ഷൈജ ജോമോൻ പതാക ഉയർത്തി. മുട്ടം മുഹ്യിദ്ദീൻ ജുമാമസ്ജിദിന്‍റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി മഹല്ല് പ്രസിഡന്‍റ് എം.എ. ഷബീർ പതാക ഉയർത്തി. കട്ടപ്പന: സർക്കിൾ ജങ്ഷൻ റെസിഡന്റ്സ് അസോസിയേഷന്‍റെ ആഘോഷത്തിൽ നഗരസഭ ചെയർപേഴ്സൻ ഷൈനി സണ്ണി പതാക ഉയർത്തി. കട്ടപ്പന സെന്‍റ് ജോർജ് ഫൊറോന പിതൃവേദി നഗരസഭാ പരിധിയിലെ 53 വിമുക്തഭടന്മാരെ ആദരിച്ചു. ഒസാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഫാ. മനു കിളികൊത്തി ഉദ്ഘാടനം ചെയ്തു. ഫാ. നോബിൾ പൊടിമറ്റത്തിൽ മുഖ്യാതിഥിയായി. സണ്ണി തയ്യിൽ അധ്യക്ഷത വഹിച്ചു. തങ്കമണി സഹകരണ ആശുപത്രിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന റാലിയും ദേശഭക്തിഗാനാലാപനവും നടന്നു. ഉടുമ്പന്‍ചോല സര്‍ക്കിള്‍ സഹകരണ യൂനിയന്‍ പ്രസിഡന്‍റ് കെ.ആര്‍. സോദരന്‍ സന്ദേശം നല്‍കി. ആശുപത്രി വൈസ് പ്രസിഡന്‍റ് കെ.പി സുമോദ്, ഡയറക്ടര്‍ എം.സി. ബിജു, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോസന്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. നെടുങ്കണ്ടം: യൂത്ത് കോൺഗ്രസ് ഉടുമ്പൻചോല അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂക്കുപാലത്ത് നടന്ന ഭരണഘടന സംരക്ഷണ സദസ്സും റാലിയും കെ.എസ്. ശബരീനാഥൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് രാം കുമാർ അധ്യക്ഷത വഹിച്ചു. മുകേഷ് മോഹൻ മുഖ്യ പ്രഭാഷണം നടത്തി. ആദ്യകാല കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. പെരുവന്താനം: പെരുവന്താനം ഗ്രാമ പഞ്ചായത്ത് റാലി, ഭരണഘടന ക്ലാസ്, ദേശഭക്തിഗാന മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഡൊമിന സജി പതാക ഉയർത്തി. വൈസ് പ്രസിഡന്‍റ് ഷാജി പുല്ലാട്ട് അധ്യക്ഷത വഹിച്ചു. ചിത്രങ്ങൾ: TDL Painting സ്വാതന്ത്ര്യ ചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തശേഷം മന്ത്രി റോഷി അഗസ്റ്റ്യൻ കലക്ടര്‍ ഷീബ ജോര്‍ജിനൊപ്പം ചിത്രങ്ങൾ വീക്ഷിക്കുന്നു TDL Youthleague യൂനിറ്റി ഡേയുടെ ഭാഗമായി തൊടുപുഴയിൽ യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിജ്ഞയെടുക്കുന്നു TDL Adimali അടിമാലിയിൽ നടന്ന സ്വാതന്ത്ര്യദിന റാലി TDL Muttom Panchayath സ്വാതന്ത്ര്യദിനത്തിൽ മുട്ടം ഗ്രാമപഞ്ചായത്തിൽ പ്രസിഡന്‍റ് ഷൈജ ജോമോൻ പതാക ഉയർത്തുന്നു. TDL Puthanpalli പെരുമ്പിള്ളിച്ചിറ പുത്തൻപള്ളി ജമാഅത്തിന്‍റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ജമാഅത്ത് പ്രസിഡന്‍റ് അബ്ദുൽ കരീം തുറയിൽ പതാക ഉയർത്തുന്നു TDL Youthcon യൂത്ത് കോൺഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റി ജ്യോതിർഗമയ എന്ന പേരിൽ സംഘടിപ്പിച്ച വാഹന പ്രചാരണജാഥ ഡീൻ കുര്യാക്കോസ് എം.പി ഫ്ലാഗ് ഓഫ് ചെയ്യുന്നു TDL SDPI എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ആസാദി സംഗമത്തിൽ സംസ്ഥാന സമിതി അംഗം എസ്.പി. അമീറലി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.