തൊടുപുഴ: പൊലീസുകാരന്റെയടക്കം ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. മൂവാറ്റുപുഴ സ്വദേശി ശരത് (21), പട്ടയംകവല സ്വദേശി എബിൻ (19) എന്നിവരാണ് കാളിയാർ പൊലീസ് പിടിയിലായത്. ശരത് നിരവധി ബൈക്ക് മോഷണക്കേസുകളിൽ പ്രതിയാണ്. ഏഴിന് ഇടപ്പള്ളി ലുലുമാളിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന യമഹ എഫ്.സി ബൈക്ക് ഇവർ മോഷ്ടിക്കുകയായിരുന്നു. പിറ്റേന്ന് രാത്രി ഇതേ ബൈക്കിൽ വരുന്നതിനിടെ കാളിയാറിൽ നൈറ്റ് പട്രോളിങ് ടീം നടത്തിയ വാഹനപരിശോധനക്കിടെയാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ ജൂണിൽ കലൂർ സ്റ്റേഡിയത്തിന് സമീപത്തുനിന്ന് പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ചതും ശരത്താണെന്ന് സമ്മതിച്ചു. കാലടി സ്റ്റേഷനിലും ഇയാൾക്കെതിരെ ബൈക്ക് മോഷണക്കേസുണ്ട്. റോയൽ എൻഫീൽഡ്, യമഹ എഫ്.സി തുടങ്ങിയ ആഡംബര ബൈക്കുകളാണ് ശരത് സ്ഥിരമായി മോഷ്ടിക്കാറുള്ളതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. TDL PRATHI SHARATH TDL PRATHI ABIN പ്രതികളായ ശരത്തും ബിബിനും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.