മൂന്നാർ: കരുതൽ മേഖല വിഷയത്തിൽ മുൻ കോടതി വിധികളെല്ലാം നിലനിൽക്കെ നിലവിലെ നിയമം പിൻവലിക്കുകയും സർക്കാർ നിലപാട് വ്യക്തമാക്കാതെയിരിക്കുന്നതും ജനങ്ങളുടെ കണ്ണിൽപൊടിയിടുന്നത് പോലെയാണെന്നു കെ.സി.വൈ.എം വിജയപുരം രൂപത അർധവാർഷിക സെനറ്റ് സമ്മേളനം അഭിപ്രായപ്പെട്ടു. മൂന്നാറിൽ ആരംഭിച്ച മൂന്ന് ദിവസത്തെ സമ്മേളനം അഡ്വ. എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിജയപുരം രൂപത പ്രസിഡന്റ് ജോസ് വർക്കി അധ്യക്ഷത വഹിച്ചു. രൂപത ജനറൽ സെക്രട്ടറി സുബിൻ കെ. സണ്ണി, വൈസ് പ്രസിഡന്‍റുമാരായ മരിയൻ ആന്റണി, ശീതൾ ജോണി സെക്രട്ടറിമാരായ ജോസ് സെബാസ്റ്റ്യൻ, സോന മൈക്കിൾ ട്രഷറർ നിർമൽ സ്റ്റാൻലി, അജിത് അൽഫോൻസ്, ഫാ. ജോൺ വിയാന്നി, ഫാ. അഗസ്റ്റിൻ പി. ആസിർ, ഫാ. മൈക്കിൾ വലയിഞ്ചിയിൽ, സിസ്റ്റർ റാണി, അനീഷ് ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.