ഉരുൾപൊട്ടലിൽ തകർന്ന മൂന്നാർ-വട്ടവട റോഡ് തുറന്നു

മൂന്നാർ: ഉരുൾപൊട്ടലിൽ തകർന്ന മൂന്നാർ-വട്ടവട റോഡ് വാഹനങ്ങൾക്ക് തുറന്നുകൊടുത്തു. കുണ്ടള പുതുക്കുടിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് തകർന്ന റോഡാണ് തുറന്നത്. ആഗസ്റ്റ് ആറിന് പുലർച്ചയാണ് പുതുക്കുടിയിൽ ഉരുൾപൊട്ടൽ ഉണ്ടായത്. ഒരു കിലോമീറ്റർ മുകളിൽനിന്ന് പതിച്ച കല്ലും മണ്ണും മരങ്ങളും ചേർന്ന് റോഡ് നിറഞ്ഞു. ഇതോടെ ടോപ് സ്റ്റേഷൻ, വട്ടവട മേഖലകളിലേക്ക് യാത്ര മുടങ്ങി. ദിവസങ്ങൾ നീണ്ട പരിശ്രമങ്ങൾക്ക് ശേഷമാണ് ശനിയാഴ്ച രാവിലെ റോഡ് തുറന്നത്. ലോറി അടക്കമുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. റോഡിലെ മറ്റ് തടസ്സങ്ങളും നീക്കാനുള്ള ജോലികൾ തുടരുകയാണ്. ചിത്രം 1 ഗതാഗതത്തിനായി തുറന്ന വട്ടവട റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.