കട്ടപ്പന: മേരികുളം മരിയൻ പബ്ലിക് സ്കൂളിന്‍റെ ആഭിമുഖ്യത്തിൽ 16ന് 9.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ഹൈസ്കൂൾ, യു.പി കുട്ടികൾക്കായി നടത്തും. 50 ശതമാനം ചോദ്യങ്ങളും ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ടതായിരിക്കും. ബാക്കി 50 ശാസ്ത്രം, ഗണിതം, പൊതുവിജ്ഞാനം, കല, സാഹിത്യം, കായികം എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. വിജയികൾക്ക് മന്ത്രി റോഷി അഗസ്റ്റിൻ സമ്മാനം നൽകും. എ.ഇ.ഒ ടോമി ഫിലിപ് അധ്യക്ഷത വഹിക്കുമെന്ന് ഫാ. അജോ പേഴുംകാട്ടിൽ, പ്രിൻസിപ്പൽ ടോമി ടി. ജോൺ, നികേഷ് മാത്യു, ലിൽസൺ ജോസഫ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.