തൊടുപുഴ: ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റത്തിന് ജില്ലയിൽ തുടക്കം. ശുചിത്വ മിഷന്റെയും ഹരിതകേരളം മിഷന്റെയും മേൽനോട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ തദ്ദേശ സ്ഥാപനതലം മുതൽ സംസ്ഥാനതലം വരെയുള്ള ഏകീകൃത നിരീക്ഷണത്തിനും മേൽനോട്ടത്തിനുമായി കെൽട്രോണിന്റെ സഹായത്തോടെ തയാറാക്കിയതാണ് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം. ശുചിത്വ മാലിന്യ ശേഖരണ സംസ്കരണവുമായി ബന്ധപ്പെട്ട് യൂസർ ഫീയുടെ വിശദാംശങ്ങൾ ശേഖരിക്കുന്ന മാലിന്യത്തിന്റെ വിശദാംശങ്ങൾ തുടങ്ങിയവയെല്ലാം വിരൽത്തുമ്പിൽ അറിയാനും സംസ്ഥാനതലം മുതൽ തദ്ദേശ സ്ഥാപന വാർഡ്തലം വരെ മേൽനോട്ടവും നിരീക്ഷണവും സുഗമമാക്കാനും ഹരിതമിത്രത്തിലൂടെ സാധിക്കും. ജില്ലതല ഉദ്‌ഘാടനം ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ക്യു.ആർ കോഡ് പതിപ്പിച്ച് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജിൻസൺ വർക്കി നിർവഹിച്ചു. ഹരിതകർമ സേന പ്രവർത്തനങ്ങളെ സഹായിക്കുന്നതോടൊപ്പം പൊതുജനങ്ങൾക്ക് ശുചിത്വ മാലിന്യ സംസ്കരണ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്താനും ഹരിതമിത്രം സഹായകമാവും. കൂടാതെ പൊതുജനങ്ങൾക്ക് വാതിൽപടി സേവനം സംബന്ധിച്ച പരാതികളും അഭിപ്രായങ്ങളും രേഖപ്പെടുത്താനും അശാസ്ത്രീയ മാലിന്യ സംസ്കരണരീതികൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യാനും ഹരിതമിത്രത്തിലൂടെ സാധ്യമാണ്. ജില്ലയിൽ പദ്ധതി നടത്തിപ്പിനായി ആദ്യഘട്ടത്തിൽ 27 തദ്ദേശ സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ 26 ഗ്രാമപഞ്ചായത്തും തൊടുപുഴ നഗരസഭയുമാണ് ഉൾപ്പെട്ടിട്ടുള്ളത്. തദ്ദേശ സ്ഥപനങ്ങളിൽ പദ്ധതി നടത്തിപ്പിന് മുന്നോടിയായി ജനപ്രതിനിധികൾക്കും ഹരിതകർമ സേന അംഗങ്ങൾക്കുമുള്ള പരിശീലനങ്ങൾ പുരോഗമിച്ചു വരുകയാണ്. കരുതൽ മേഖല: കൃഷിമന്ത്രിയുടെ ഹരജി പിൻവലിപ്പിക്കണം -കേരള കർഷക യൂനിയൻ ചെറുതോണി: കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള പത്ത് കിലോമീറ്റർ പ്രദേശം കരുതൽ മേഖലയാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 2017 നവംബർ 13ന് ഇപ്പോഴത്തെ കൃഷിമന്ത്രി സി.പി.ഐ നിർദേശാനുസരണം ദേശീയ ഗ്രീൻ ട്രൈബ്യൂണലിൽ നൽകിയ ഹരജി പിൻവലിപ്പിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് കേരള കർഷക യൂനിയൻ സംസ്ഥാന പ്രസിഡന്‍റ് വർഗീസ് വെട്ടിയാങ്കൽ, ജില്ല പ്രസിഡന്‍റ് ബാബു കീച്ചേരിൽ എന്നിവർ ആവശ്യപ്പെട്ടു. ദേശീയ വൈൽഡ് ലൈഫ് ബോർഡിന്‍റെ നിർദേശമനുസരിച്ച് വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും 10 കിലോമീറ്റർ ചുറ്റളവ് കരുതൽ മേഖലയായി ഗ്രീആ ട്രൈബ്യൂണൽ പ്രഖ്യാപിച്ചാൽ കേരള ജനതയുടെ നാശത്തിന് കാരണമായിത്തീരുമെന്ന് അവർ ചൂണ്ടിക്കാട്ടി. കരുതൽ മേഖല സംബന്ധിച്ച് മന്ത്രിസഭ തീരുമാനം കഴിഞ്ഞദിവസം തിരുത്തപ്പെട്ടപ്പോഴും ഉണ്ടായിട്ടുള്ള ചില നിബന്ധനകൾ സംബന്ധിച്ച് വ്യക്തതവരുത്തി മലയോര ജനതയുടെ ആശങ്ക പരിഹരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഈ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കർഷക യൂനിയൻ ജില്ല ഭാരവാഹികൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, നിയോജകമണ്ഡലം പ്രസിഡന്‍റുമാർ, തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സംയുക്തയോഗം 14ന് ഉച്ചക്ക് ഒന്നിന് തൊടുപുഴ കേരള കോൺഗ്രസ് ഓഫിസിൽ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.