സ്വകാര്യ ബസുകളിലെ പ്രീപെയ്ഡ് കാർഡിന് നിയന്ത്രണം

പീരുമേട്: സ്വകാര്യ ബസുകളിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ പ്രീപെയ്ഡ് കാർഡുകൾക്ക് റിസർവ് ബാങ്കിന്‍റെ നിയന്ത്രണം. കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ബസ് ഉടമകളുടെ കൂട്ടായ്മയായ മൈ ബസ് കമ്പനിയുടെ ബസുകളിൽ ഉപയോഗിക്കുന്ന കാർഡുകൾക്കാണ് നിയന്ത്രണം. ലയബിലിറ്റി പാർട്​ണർ ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്ത മൈ ബസിൽ പാർട്​ണർമാരായി 40 ഉടമകളും 150ൽപരം അംഗങ്ങളുമുണ്ട്. ഇതിൽ പാർട്​ണർമാരുടെ ബസുകളിൽ മാത്രം കാർഡ് ഉപയോഗിക്കാനാണ് റിസർവ് ബാങ്ക് നിർദേശം. യാത്രക്കാരിൽനിന്ന് നൂറ് രൂപയും ഇതിന്‍റെ ഗുണിതവുമായി കണ്ടക്ടർമാർ വഴി ചാർജ് ചെയ്യാം. ടിക്കറ്റ് മെഷീനിൽ സ്കാൻ ചെയ്താണ്​ ടിക്കറ്റ് നൽകുന്നത്. ടിക്കറ്റിൽ ബസ് കൂലിയും ബാക്കി തുകയും രേഖപ്പെടുത്തിയിരിക്കും. ടിക്കറ്റ്​ നിരക്കിൽ 15 ശതമാനം ഇളവുമുണ്ട്​. സ്ഥിരം യാത്രക്കാർ കാർഡ് ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്. പ്രശ്നം പരിഹരിക്കാൻ​ കമ്പനിയിൽ നിലവിൽ പാർട്​ണർ അല്ലാത്ത ഉടമകളെയും പാർട്ണർമാരാക്കാൻ നടപടി ആരംഭിച്ചു. നിയന്ത്രണമുള്ളതിനാൽ 40 ഉടമകളുടെ ബസുകളിൽ മാത്രമാണ് സേവനം ലഭിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.