പുതുക്കുടിയിലെ റോഡ്​ ഭാഗികമായി തുറന്നു

മൂന്നാർ: വട്ടവട റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് യാത്ര ചെയ്യാം. കുണ്ടള പുതുക്കുടിയിലെ ഉരുൾപൊട്ടലിനെ തുടർന്ന് തകർന്ന റോഡാണ് ഭാഗികമായി തുറന്നത്. വലിയ പാറകൾ നിറഞ്ഞ റോഡിലൂടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു. ദിവസങ്ങളായി തുടരുന്ന പരിശ്രമങ്ങൾക്ക് ശേഷമാണ് ഇരുചക്ര വാഹനങ്ങൾക്ക് പോകുന്നതിന് സാധ്യമായത്. വഴി പൂർണമായും തുറക്കാൻ നാലു ദിവസംകൂടി വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. ചിത്രം 1 ഭാഗികമായി തുറന്ന വട്ടവട റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.