തൊടുപുഴ: പഞ്ചായത്തുകളിലൂടെ വിതരണം ചെയ്യുന്നതിന് ജില്ലയിൽ കുടുംബശ്രീവഴി എത്തിച്ച ദേശീയ പതാകയിൽ ഒട്ടേറെ പിഴവുകളെന്ന് ആക്ഷേപം. ഉപയോഗയോഗ്യമല്ലാത്ത പതാകകൾ മിക്ക പഞ്ചായത്തും കുടുംബശ്രീമിഷന് തിരിച്ചുനൽകി. സ്ഥാനം തെറ്റിയ അശോകചക്രവും വലുപ്പത്തിലെ വ്യത്യാസവും കൂടാതെ അരികുകളും വശങ്ങളും കീറിയ നിലയിലുമായിരുന്നു പതാകകൾ. സ്വാതന്ത്ര്യദിനത്തിന് ജില്ലയിൽ ഉയർത്തുന്നതിന് 1,50,000 പതാകകളാണ് കുടുംബശ്രീ വാങ്ങിയത്. കുടുംബശ്രീകൾവഴി ത്രിവർണ പതാകകൾ തയ്പ്പിച്ച് എടുക്കണമെന്നാണ് ഉത്തരവ്. എന്നാൽ, ഇത് മറികടന്ന് ഹൈദരാബാദിൽനിന്ന് റെഡിമെയ്ഡ് പതാകകൾ വാങ്ങുകയായിരുന്നു. കുടുംബശ്രീ യൂനിറ്റുകൾക്ക് കൈത്താങ്ങ് ആകുന്നതിനും സംരംഭ യൂനിറ്റുകളെ സഹായിക്കുന്നതിനും വേണ്ടിയാണ് പഞ്ചായത്തുകളോട് കുടുംബശ്രീയിൽനിന്ന് പതാക വാങ്ങണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. ഇങ്ങനെ വാങ്ങുന്ന പതാക ഒന്നിന് 28 രൂപ പഞ്ചായത്തുകൾ കുടുംബശ്രീക്ക് നൽകണം. ജില്ല കുടുബശ്രീ മിഷൻ 18 കുടുംബശ്രീകളുടെ കൺസോർട്യത്തിനാണ് പതാക നിർമിക്കാൻ കരാർ നൽകിയത്. കരാർ അനുസരിച്ച് പതാക നിർമിക്കാതെ കുടുംബശ്രീകൾ പുറത്തുനിന്നും ഇറക്കുമതി ചെയ്ത പതാകയാണ് വിതരണം ചെയ്തത്. മറ്റു ജില്ലകളിൽ സംരംഭക യൂനിറ്റുകൾ തയ്ച്ച് എടുക്കുകയാണ് ചെയ്തിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ പഞ്ചായത്തുകളിൽ വിതരണത്തിന് എത്തിച്ചപ്പോഴാണ് പിഴവുകൾ ശ്രദ്ധയിൽപെട്ടത്. ഇതോടെ പഞ്ചായത്ത് സെക്രട്ടറിമാർ പതാക വാങ്ങാതെ തിരികെ നൽകി. ജില്ലയിലെ പഞ്ചായത്ത് സെക്രട്ടറിമാർ വിഷയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. tdl mltm2 പഞ്ചായത്തുകളിൽ വിതരണം ചെയ്യാൻ കുടുംബശ്രീ വാങ്ങിയ ദേശീയ പതാക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.