സ്വാതന്ത്ര്യദിനത്തെ വരവേൽക്കാൻ വീടിന്​ ത്രിവർണം ചാർത്തി ജോസ്

മൂലമറ്റം : 75ാം സ്വാതന്ത്ര്യദിനത്തെ വ്യത്യസ്തമായി വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്​ മൂലമറ്റം സ്വദേശി പാലക്കാട്ടുകുന്നേൽ ജോസ്. വീടിനും മതിലിനും പാരപ്പെറ്റുകളിലും ദേശീയപതാകയുടെ ത്രിവർണം പൂശിയതിനൊപ്പം വീട്ടിലേക്കുള്ള വഴികളിലും ഗേറ്റിലും വീടിന്​ മുൻവശത്തുമെല്ലാം ദേശീയ പതാക പ്രദർശിപ്പിച്ചിട്ടുമുണ്ട്​. വീട് മൊത്തം ത്രിവർണത്തിൽ പെയ്​ന്‍റ്​ ചെയ്യാൻ ആദ്യം ആലോചിച്ചെങ്കിലും സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് വീണ്ടും പെയ്​ന്‍റ്​ ചെയ്യുന്നതിലെ സാമ്പത്തിക ബാധ്യത ഒഴിവാക്കാനാണ് പാരപ്പറ്റിലും ഗേറ്റിലും മാത്രമായി ഒതുക്കിയത്​. ഗേറ്റിൽനിന്ന്​ വീട്ടിലേക്കുള്ള 30 മീറ്റർ വഴിയുടെ ഇരുവശങ്ങളിലും ത്രിവർണപതാക സ്ഥാപിച്ചിട്ടുണ്ട്​. ത്രിവർണത്തിൽ വീടൊരുക്കാൻ ഭാര്യ ടെസ്സമ്മ, മക്കളായ രാഖി, രേഖ എന്നിവരുടെ പൂർണ പിന്തുണയും ജോസിനുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ നോട്ട വേണമെന്ന് രാഷ്ട്രപതിക്ക് കത്തെഴുതി ഇലക്ട്രോണിക് വോട്ടിങ്​ യന്ത്രത്തിൽ നോട്ട കൊണ്ടുവന്നതിലും ജോസിന് പങ്കുണ്ട്. tdl mltm4 ത്രിവർണത്തിൽ പെയിന്‍റ്​ ചെയ്ത ഗേ​റ്റിന്​ മുന്നിൽ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.