ഭൂപ്രശ്‌നം: വില്ലേജ് ഓഫിസിന് മുന്നിൽ ധർണ

മൂന്നാർ: വട്ടവടയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതി നേതൃത്വത്തിൽ വില്ലേജ്​ ഓഫിസിലേക്ക്​ മാർച്ച്​ നടത്തി. വട്ടവടയില്‍നിന്ന്​ കൊട്ടാക്കമ്പൂർ വില്ലേജിലേക്ക് നടത്തിയ മാര്‍ച്ച് ഓഫിസിന്​ സമീപം പൊലീസ് തടഞ്ഞു. തുടര്‍ന്ന്​ നടന്ന ധര്‍ണ സമരസമിതി വൈസ് ചെയര്‍മാൻ എം. രാമർ ഉദ്ഘാടനം ചെയ്തു. പരിശോധനകള്‍ക്കെന്ന പേരിൽ വട്ടവട, കൊട്ടാക്കമ്പൂർ വില്ലേജ് ഓഫിസുകളില്‍നിന്ന്​ ജില്ല ആസ്ഥാനത്തേക്ക് കൊണ്ടുപോയ ഭൂരേഖകൾ തിരികെ കൊണ്ടുവരുക, രണ്ടു വില്ലേജുകളിലെയും റീസർവേ ഉടൻ പൂർത്തിയാക്കുക, രജിസ്‌ട്രേഷൻ നടന്ന ഭൂമികള്‍ക്ക് കരം, പോക്കുവരവ് എന്നിവ നടത്താൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. പ്രതിഷേധ യോഗത്തിൽ സമരസമിതി അംഗം എം. പെരുമാൾ അധ്യക്ഷത വഹിച്ചു. ലോറന്‍സ് സംസാരിച്ചു. വട്ടവട, കോവിലൂര്‍, കൊട്ടാക്കമ്പൂര്‍, കടവരി, പഴത്തോട്ടം, ചിലന്തിയാര്‍, സാമിയറക്കുടി എന്നീ ഗ്രാമങ്ങളിലെ ഊരുമൂപ്പന്മാരും ആദിവാസി കുടികളിലെ കാണിമാരും വട്ടവട തദ്ദേശഭരണ ജനപ്രതിനിധികളും സമരത്തില്‍ പങ്കെടുത്തു. ചിത്രം 1 കൊട്ടാക്കമ്പൂർ വില്ലേജ് ഓഫിലേക്ക് വട്ടവട ഭൂസംരക്ഷണ സമിതി നടത്തിയ മാര്‍ച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.